Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ

March 28, 2024

news_malayalam_development_updates_in_india

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് റിസര്‍വ് ബാങ്ക്‌ മുൻ ​ഗവർണർ രഘുറാം രാജൻ. ശക്തമായ സാമ്പത്തിക വളർച്ച സംബന്ധിച്ചുള്ള അമിതപ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റാണ് ചെയ്യുന്നതെന്നും, സാമ്പത്തികമായുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് തടസമായി നിലനിൽക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ രാജ്യം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർ​ഗിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"രാജ്യം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഇത്തരം അമിതപ്രചാരണത്തിൽ വിശ്വസിക്കുന്നുവെന്നതാണ്. ഇത് യാഥാർഥ്യമാക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നമ്മൾ എത്തിക്കഴിഞ്ഞുവെന്ന് ജനങ്ങൾ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാർ ആ​ഗ്രഹിക്കുന്നത്. കാരണം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെന്നത് ജനങ്ങൾ വിശ്വസിക്കാൻ ആ​ഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ, ആ വിശ്വാസത്തിന് രാജ്യം കീഴടങ്ങുന്നത് ​​ഗുരുതരമായ തെറ്റായിരിക്കും," - രഘുറാം പറഞ്ഞു. 

2047-ഓടെ രാജ്യം ഒരു വികസിത സമ്പദ്‌വ്യവസ്ഥയാകില്ല. രാജ്യത്തെ കുട്ടികളിൽ പലർക്കും ഹൈസ്കൂൾ വിദ്യാഭ്യാസമില്ലെങ്കിൽ, അവരുടെ അഭാവം ഉയർന്ന നിരക്കിൽ തുടരുകയാണെങ്കിൽ ഈ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നത്‌ വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരുന്ന തൊഴിൽ ശക്തിയുണ്ട്. എന്നാൽ, അവർ മികച്ച ജോലികളിൽ ഏർപ്പെട്ടാൽ മാത്രമേ അത് പ്രാവർത്തികമാകുകയുള്ളു. മുന്നോട്ടു പോക്കിൽ രാജ്യം നേരിടാൻ സാധ്യതയുള്ള വെല്ലുവിളി ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News