Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ വിദേശസര്‍വകലാശാലകളുടെ ശാഖകള്‍ തുറക്കാന്‍ അനുമതി 

October 23, 2023

news_malayalam_development_updates_in_saudi

October 23, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യയിലേത് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി ലഭിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള സൗദി വിദ്യാഭ്യാസ വകുപ്പിന്റേതാണ് പുതിയ തീരുമാനം. സൗദിയുടെ വിദ്യാഭ്യാസ നയത്തിന്റെ ചട്ടകൂടില്‍ നിന്ന് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗണ്‍സില്‍ ഓഫ് യൂണിവേഴ്‌സിറ്റി അഫയേഴ്‌സ് അറിയിച്ചു. 

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയിലെ പ്രവാസി ഇന്ത്യക്കാരുടെ മക്കളുടെ തുടര്‍പഠനത്തിന് പരിഹാരമാകും. വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി ലഭിക്കുന്നതോടെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും സൗദിയില്‍ തന്നെ അവസരം ലഭിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവാസികള്‍ക്ക് പ്രവേശനം ലഭിക്കുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൗദിയില്‍ ഇല്ലാത്തതിനാല്‍ പ്ലസ്ടു പഠനത്തിന് ശേഷം പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ തുടര്‍പഠനത്തിനായി ഇന്ത്യയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകേണ്ട സ്ഥിതിയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News