Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍ 1 ഭ്രമണപഥത്തിലെത്തി

January 06, 2024

news_malayalam_isro_updates

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ചെന്നൈ: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യ പേടകമായ ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത് എത്തി. നാല് മാസത്തെ സഞ്ചാരത്തിന് ശേഷം പേടകം ലഗ്രാഞ്ച് പോയിന്റില്‍ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 

 

'ഏറ്റവും സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്രജ്ഞന്‍മാരുടെ പ്രയത്‌നത്തിന്റെ തെളിവാണ് ഈ വിജയം. നേട്ടത്തില്‍ രാജ്യത്തോടൊപ്പം ഞാനും ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു'- എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. 

ആദ്യത്യ എല്‍ 1 വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ലഗ്രാഞ്ച് പോയിന്റില്‍ എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സെപ്തംബര്‍ രണ്ടാനായിരുന്നു ആദ്യത്യ എല്‍ 1ന്റെ വിക്ഷേപണം. 127 ദിവസം 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പേടകം ഭ്രമണപഥത്തിലെത്തിയത്. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്‍, പ്രഭാമണ്ഡലം, വര്‍ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ച് പഠനം നടത്തുകയാണ് പേടകത്തിന്റെ ലക്ഷ്യം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News