Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പുതുവര്‍ഷത്തില്‍ വിജയക്കുതിപ്പുമായി ഐഎസ്ആര്‍ഒ;  ഇന്ത്യയുടെ ആദ്യത്തെ എക്‌സ്‌പോസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

January 01, 2024

news_malayalam_development_updates_in_india

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ എക്‌സ്-റേ പോളീരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് എക്‌സ്‌പോസാറ്റിനെ വഹിച്ചുകൊണ്ട് പിഎസ്എല്‍വി സി 58 റോക്കറ്റ് രാവിലെ 9.10ന് കുതിച്ചുയര്‍ന്നു. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിച്ച് തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. 

ഐഎസ്ആര്‍ഒയും ബെംഗളുരൂവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും (ആര്‍ആര്‍ഐ) സഹകരിച്ചാണ് എക്‌സ്‌പോസാറ്റ് നിര്‍മിച്ചത്. 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹം അഞ്ച് വര്‍ഷം നീണ്ട പഠനങ്ങള്‍ നടത്തും. ദൗത്യത്തിലൂടെ ജ്യോതിര്‍ഗോളങ്ങളുടേയും നക്ഷത്രങ്ങളുടേയും സമഗ്ര പഠനവും സാധ്യമാക്കും. തിരുവനന്തപുരം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വി സാറ്റ് പേലോഡും വിക്ഷേപിച്ചു. കേരളത്തിന്റെ കാലാവസ്ഥയിലെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സ്വാധീനത്തെക്കുറിച്ചാണ് വി സാറ്റ് പഠനം നടത്തുക. 

വീസാറ്റ് ഉള്‍പ്പെടെ പത്ത് പരീക്ഷണ പേലോഡുകളാണ് എക്‌സ്‌പോസാറ്റിലുള്ളത്. പിഎസ്എല്‍വിയുടെ അറുപതാം വിക്ഷേപണ വിജയം കൂടിയാണിത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News