January 11, 2024
January 11, 2024
ദോഹ: ഇൻകാസ് ഖത്തർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഇൻകാസ് വനിതാ വിങ്ങ് "പ്രഭ 2024" ലോഞ്ചിങ്ങും കലാസന്ധ്യയും സംഘടിപ്പിക്കുന്നു. ജനുവരി 13 (ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് അബൂഹമൂറിലുള്ള ഐസിസി അശോക ഹാളിലാണ് പരിപാടി. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും, കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റും, നിലവിലെ AICC മെമ്പറുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണയാണ് വനിതാ വിങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. പരിപാടിയിൽ നാടൻപാട്ട്, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ്, കിഡ്സ്ഷോ, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F