Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഹൈ ​റൈ​സ് ട്രേഡിങ്ങ് കമ്പനിയുടെ ആദ്യ ഷോറൂം ഉ​ദ്ഘാ​ട​നം ജനുവരി 15ന്

January 13, 2024

news_malayalam_development_updates_in_qatar

January 13, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഖത്തറിൽ ആ​ഡം​ബ​ര ഇ​റ്റാ​ലി​യ​ൻ ടൈ​ലു​ക​ളു​ടെ​യും സാ​നി​റ്റ​റി വെ​യ​ർ, സ്പെ​ഷ​ലൈ​സ്ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെയും മു​ൻ​നി​ര വി​ത​ര​ണ​ക്കാ​രാ​യ ‘ഹൈ​റൈ​സ് ട്രേ​ഡി​ങ്ങി​ന്റെ ആ​ദ്യ ഷോ​റൂം ജ​നു​വ​രി 15ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഖ​ത്ത​റി​ലെ വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഹൈ ​റൈ​സി​ന്റെ പ്രീ​മി​യം ഷോ​റൂ​മാ​ണ് ബ​ർ​വ ക​മേ​ഴ്സ്യ​ൽ അ​വ​ന്യൂ​വി​ലെ സ​ഫ്‍വ ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷാ​ജി എ​ൻ. നാ​യ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

ജനുവരി 15ന് ​വൈ​കു​ന്നേ​രം 4.30നാണ് ഉ​ദ്ഘാ​ട​നം. ഖ​ത്ത​റി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പൗ​ലോ ടോ​സ്ഷി, വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ, സ്​​പോ​ൺ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെയുള്ളവർ ഉ​ദ്ഘാ​ട​ന ചടങ്ങിൽ പങ്കെടുക്കും. 

പു​തി​യ ഷോ​റൂമിൽ പ്രീ​മി​യം ഇ​റ്റാ​ലി​യ​ൻ ടൈ​ലു​ക​ളു​ടെ​യും സാ​നി​റ്റ​റി വെ​യ​റു​ക​ളു​ടെ​യും വി​പു​ല​മാ​യ ശേ​ഖ​രം പ്ര​ദ​ർ​ശി​പ്പി​ക്കും. കാ​ലാ​തീ​ത​മാ​യ ക്ലാ​സി​ക്കു​ക​ൾ മു​ത​ൽ അ​ത്യാ​ധു​നി​ക ഡി​സൈ​നു​ക​ൾ വ​രെയുള്ള എ​ല്ലാ ശൈ​ലി​ക​ളും അ​ഭി​രു​ചി​ക​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഹൈ​റൈ​സ് ട്രേ​ഡി​ങ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ഷാ​ജി എ​ൻ. നാ​യ​ർ പ​റ​ഞ്ഞു.

ഇ​റ്റ​ലി​യി​ലെ വ​മ്പ​ൻ ബ്രാ​ൻ​ഡു​ക​ളി​ലെ സാ​നി​റ്റ​റി, ടൈ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് പുതിയ ഷോറൂം ആരംഭി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വു​മാ​യി കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രി​ലേ​ക്കെ​ത്തു​ക​യാ​ണ് ​പു​തി​യ ഷോ​റൂ​മി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. വൈ​​കാ​തെ ഇ​റ്റ​ലി​യിലും കമ്പനിയുടെ ഓ​ഫീ​സും ആ​രം​ഭി​ക്കു​മെ​ന്ന് മാ​നേ​ജി​ങ് ടീം ​അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +974 30026644 എ​ന്ന ന​മ്പ​റി​ലോ, info@highriseqatar.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സെ​യി​ൽ​സ് മാ​നേ​ജ​ർ ന​വീ​ൻ, അസിസ്റ്റന്റ് സെ​യി​ൽ​സ് മാ​നേ​ജ​ർ ഷാ​രി​ഖ് വാ​ണി​യ​മ്പ​ലം, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ താ​ഹി​ർ മു​ഖ​ദാം, അസിസ്റ്റന്റ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പ്ര​ണ​വ് എ​ൻ. നാ​യ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News