Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ റമദാന്‍ മാസത്തില്‍ 20 സ്ഥലങ്ങളില്‍ ഔഖാഫ് മന്ത്രാലയം ഇഫ്താര്‍ വിരുന്നൊരുക്കും

March 03, 2024

news_malayalam_ramadan_updates_in_qatar

March 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍, റമദാന്‍ മാസത്തില്‍, 20 സ്ഥലങ്ങളില്‍ ഇഫ്താര്‍ വിരുന്നൊരുക്കുമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം അറിയിച്ചു. നോമ്പെടുക്കുന്ന ഏഴ് ലക്ഷം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കും. ഒരു ദിവസം നോമ്പെടുക്കുന്ന 24,000 പേര്‍ക്ക് പരിപാടിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍ഡോവ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി. അല്‍ വാബിലെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജനസാന്ദ്രതയും തൊഴില്‍ മേഖലയും അടിസ്ഥാനമാക്കിയാണ് 20 സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻഡോവ്‌മെൻ്റ് ഡയറക്ടർ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനേം അൽതാനി പറഞ്ഞു. 

ഐൻ ഖാലിദ് (വ്യാഴം, വെള്ളി മാർക്കറ്റ്), അൽ സൈലിയ (ന്യൂ സെൻട്രൽ മാർക്കറ്റ്), ഇൻഡസ്ട്രിയൽ ഏരിയ (ഈദ് പ്രെയർ ഗ്രൗണ്ട്, സ്ട്രീറ്റ് 23 അൽ അത്തിയ), ഇൻഡസ്ട്രിയൽ ഏരിയ (സ്ട്രീറ്റ് 38 - എംപിരിക് ഹോസ്പിറ്റൽ), അൽ-റയ്യാൻ (ഈദ് പ്രാർത്ഥനാ ഗ്രൗണ്ട്), അൽ മൊന്തസ, ഉമ്മുസലാൽ മുഹമ്മദ്, അൽ വക്ര (പഴയ അൽ വക്ര മാർക്കറ്റിന് എതിർവശം), അൽ ഖോർ (ഒത്മാൻ മസ്ജിദ്), ഫിരീജ് ബിൻ ഒമ്രാൻ (ഈദ് പ്രാർഥന ഗ്രൗണ്ട്) , അൽ അസീസിയ (ഈദ് പ്രാർത്ഥന ഗ്രൗണ്ട്), സൂഖ് അൽ അലി, അൽ സുലൈമി (നോർത്ത് ഫാംസ് ഏരിയ), മുറൈഖ്, മസ്ജിദ് നമ്പർ (879), അൽ തുമാമ, എന്നീ സ്ഥലങ്ങളിൽ റമദാൻ ടെൻ്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഓൾഡ് എയർപോർട്ട് (ഫാമിലി ഷോപ്പിംഗ് കോംപ്ലക്‌സിന് പിന്നിൽ), ഉമ്മു ഗുവൈലിന (മജ്‌ലിസ് അൽ തവോൺ ട്രാഫിക് സിഗ്നലുകൾ), ഫിരീജ് ബിൻ മഹ്മൂദ് (ജൈദ പാലം), അൽ ഖുബാബ് മസ്ജിദിന് സമീപമുള്ള സൂഖ് ഫലേഹ്, സൽവ റോഡ് (അസാബ് അബു നഖ്‌ല കോംപ്ലക്സ്) എന്നിവിടങ്ങളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുമെന്നും ഡോ. ഷെയ്ഖ് ഖാലിദ് പറഞ്ഞു.

വിശുദ്ധ റമദാൻ മാസത്തിലെ എൻഡോവ്‌മെൻ്റ് വകുപ്പിൻ്റെ സാമൂഹിക സംരംഭങ്ങളിലൊന്നാണ് നോമ്പുകാരന് വേണ്ടിയുള്ള ഇഫ്താർ പദ്ധതിയെന്നും, ഇത് സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യദാർഢ്യം പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻഡോവ്‌മെൻ്റിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നോമ്പുകാർക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിന് പങ്കാളികളാകാനും സാധിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എൻഡോവ്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് ബിൻ യാക്കൂബ് അൽ അലി പറഞ്ഞു. 

https://www.awqaf.gov.qa/fasting-breakfast എന്ന ലിങ്ക് വഴി ഇഫ്‌താർ ഭക്ഷണം നൽകാൻ ആഗ്രഹമുള്ള വ്യക്തികൾക്ക് പങ്കാളികളാകാനും, ഇഫ്താർ ലൊക്കേഷൻ തിരഞ്ഞെടുക്കാനും കഴിയും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News