Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ 'കുവാഖ്'  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു 

April 02, 2024

news_malayalam_local_association_news_updates

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വർഷത്തെ ഇഫ്താർ വിരുന്നു ഹിലാൽ ബ്ലൂ ഗാലക്സി ഹാളിൽ നടന്നു. ചടങ്ങിൽ മുഹമ്മദ് അലി ഖാസി റമദാൻ സന്ദേശം നൽകി. 

യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ തുടങ്ങിയവർ സംസാരിച്ചു.

അപെക്സ് ബോഡി  മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സുമ മഹേഷ് ഗൗഡ, റഊഫ് കൊണ്ടോട്ടി, സറീന അഹദ്, സാമൂഹ്യ പ്രവർത്തരായ കെ കെ ഉസ്മാൻ, ഡോ. സമദ്, കെ എം വർഗ്ഗീസ്, ജലീൽ, അഹമ്മദ് കുട്ടി, കൃഷ്ണ കുമാർ, സ്കറിയ മാണിയൂർ,ബുല്ലർ സിംഗ്, ബിജു പി മംഗലം, പി എം ബാബുരാജ്, സുരേഷ് കരിയാട് തുടങ്ങിയവർ സംബന്ധിച്ചു. 

കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു. പ്രസിഡന്റ്‌ മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൽ സ്വാഗതമോതി. 

ചടങ്ങിന് സഞ്ജയ്‌ രവീന്ദ്രൻ,റിജിൻ പള്ളിയത്ത്, മുഹമ്മദ് ഷമ്മാസ്, സൂരജ് രവീന്ദ്രൻ, അബ്ദു പാപ്പിനിശ്ശേരി, മനോഹരൻ മയ്യിൽ, അമിത്ത് രാമകൃഷ്ണൻ, രതീഷ് മാത്രാടൻ, ആനന്ദൻ, ഗോപാലകൃഷ്ണൻ, തേജസ് നാരായണൻ, രാജേഷ് കരിങ്കൽക്കുഴി, മഹേഷ് അവറോണൻ, ഖദീജ നൗഷാദ്, രാഖി വിനോദ്, ശ്രീജ രതീഷ് എന്നിവർ നേതൃത്വം നല്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News