Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വൻ ജനപങ്കാളിത്തത്തോടെ ഇൻകാസ് മെഗാ ഇഫ്താർ,മാനവ ഐക്യത്തിന്റെ സന്ദേശമുയർത്തി  അൽ അറബി സ്റ്റേഡിയത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു 

April 03, 2024

news_malayalam_local_organization_news_updates

April 03, 2024

അൻവർ പാലേരി 

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദോഹയിലെ അൽ അറബി സ്റ്റേഡിയം ഇൻഡോർ ഹാളിൽ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ജന പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ശ്രദ്ധേയമായി.

ഖത്തറിലെ മുഴുവൻ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും വിത്യസ്ത സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താര്‍ സംഗമം ഖത്തര്‍ ഇന്ത്യന്‍ അംബാസ്സഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ പ്രസിഡണ്ട് എ.പി മണികണഠന്‍ റമദാന്‍ സന്ദേശം നല്‍കി. വിശപ്പിന്‍റെ പ്രയാസം ഏവരെയും ബോധ്യപ്പെടുത്തുകയും പാവപ്പെട്ടവനെ ചേര്‍ത്തു നിർത്താനുള്ള പ്രചോദനം റമദാന്‍ നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു.

ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍, ഖത്തര്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍, ഹെഡ് ഒാഫ് ചാന്‍സലര്‍ വൈഭവ് തന്‍ണ്ടാലെ , ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി,  ഐസിബിഎഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, ഐസിസി വൈസ് പ്രസിഡണ്ട് സുബ്രമണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങി വിവിധ അപ്പക്സ് ബോഡി ഭാരവാഹികള്‍ , ഖത്തറിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇന്‍കാസ് പാട്രണ്‍ മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ ജോസഫ് , പ്രദീപ് പിള്ളൈ, വൈസ് പ്രസിഡണ്ടുമാരായ സി താജുദ്ധീന്‍, വി എസ് അബ്ദുറഹ്മാന്‍, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി -ജില്ലാ ഭാരവാഹികളും വനിതാ -യൂത്ത് വിംഗ് നേതാക്കളും സംഗമത്തിന് നേൃത്വം നല്‍കി.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News