Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വനിതാ ഗാർഹിക തൊഴിലാളികൾക്കൊപ്പം ഐ.സി. ബി.എഫ് സംഘടിപ്പിച്ച നോമ്പുതുറ ശ്രദ്ധേയമായി 

March 30, 2024

news_malayalam_local_organizations_in_qatar

March 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ഇന്ത്യൻ എംബസ്സി അപെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ്) സരായാ കോർണിഷ് ഹോട്ടലിൽ വനിതാ ഗാർഹിക തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന ഏതാണ്ട് 60 ഓളം സ്ത്രീ തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.ബി.എഫ് കോർഡിനേറ്റിംഗ് ഓഫീസറുമായ ഡോ. വൈഭവ് തണ്ടാലെ മുഖ്യാതിഥിയായി പങ്കെടുത്തു.

ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ ആമുഖ ഭാഷണം നടത്തി. ചടങ്ങിൽ ട്രഷറർ കുൽദീപ് കൗർ ബഹൽ സ്വാഗതം പറഞ്ഞു.
ഐ.സി. ബി.എഫ്  പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി.ബി.എഫ് സംഘടിപ്പിച്ചു വരുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ചും, ആവശ്യക്കാർക്ക് സഹായമെത്തിക്കുന്നതിനുള്ള പ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ അത്യാവശ്യ ഘട്ടങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. വൈഭവ് തണ്ടാലെ പറഞ്ഞു.

ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി,ഐ.സി.സി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻകുമാർ, മാനേജിംഗ് കമ്മിറ്റി അംഗം സത്യനാരായണ മാലിറെഡ്ഡി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ശശിധർ ഹെബ്ബാൾ , ജോൺസൺ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇഫ്താർ സംഗമത്തിൽ അതിഥിയായി പങ്കെടുത്ത ബസരിയ,  ഐ.സി.ബി.എഫിന് നന്ദി പറഞ്ഞു. എപ്പോഴും വീട്ടുജോലിക്കാരായി മാത്രം കഴിഞ്ഞിരുന്ന തങ്ങൾക്ക് ഇത്തരം പരിപാടികൾ അന്യമായിരുന്നുവെന്ന് അവർ പറഞ്ഞു.നാട്ടിലെ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുന്നതിൻ്റെ ബുദ്ധിമുട്ടുകൾ പങ്കുവെച്ച നസീമ, ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി, തങ്ങളെപ്പോലെ സമാനമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വലിയ പ്രയോജനം ചെയ്യുന്ന ഒരു ശ്രദ്ധേയമായ സംരംഭമാണെന്ന് പറഞ്ഞു.കോർഡിനേറ്ററും ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ സറീന അഹദ് നന്ദി രേഖപ്പെടുത്തി.

ഐ.സി. ബി. എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News