Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കെഎംസിസി ഖത്തര്‍ പാലക്കാട് ജില്ല ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

March 19, 2024

news_malayalam_iftar_meet_of_kmcc_qatar_palakkad

March 19, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ:  കെഎംസിസി ഖത്തര്‍ പാലക്കാട് ജില്ല, ഇഹ്തിസാബ് റമദാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തെരെഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍ക്കുമായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് ഇഹ്തിസാബ് ലഘുപത്രിക പ്രകാശനം ചെയ്തു.  

ജില്ലാ സെക്രട്ടറി സിറാജുല്‍ മുനീര്‍ സ്വാഗതം ആശംസിച്ച സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഇഹ്തിസാബ് കാമ്പയിന്റെ പ്രമേയമായ 'ആത്മീയം-ആരോഗ്യം-വിമോചനം' എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുല്‍ ഹക്കീം വാഫി പ്രമേയ പ്രഭാഷണം നടത്തി. പാലക്കാട് മണ്ഡലം റമദാന്‍ കാമ്പയിന്‍, 'റഹ്‌മ 24' ന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന ഉപദേശക സമിതി നേതാക്കളായ  അബ്ദുല്‍ നാസര്‍ നാച്ചിയും കെ വി മുഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പാലക്കാട് സംയുക്ത മണ്ഡലം തആജുര്‍'24 കാമ്പയിന്‍ പോസ്റ്റര്‍ പി വി മുഹമ്മദ് മൗലവി സി വി ഖാലിദ് മുസ്തഫ എലത്തൂര്‍ ചേര്‍ന്ന് ചടങ്ങില്‍ പ്രകാശനം ചെയ്തു. 

സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ ഹംസക്കുട്ടി ഗുരുവായൂര്‍, ഹംസ അല്‍ഖോര്‍, പി പി റഷീദ്, ഇസ്മായീല്‍ ഹാജി വേങ്ങശ്ശേരി, ഷൈന്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷമീര്‍ ആദം, കെഎംസിസി സംസ്ഥാന ഭാരവാഹികളായ പി എസ് എം ഹുസ്സൈന്‍, മുഹമ്മദ് ഈസ, ടി ടി കെ ബഷീര്‍, സിദ്ധീഖ് വാഴക്കാട്, അഷ്റഫ് ആറളം, വി ടി എം സാദിഖ് , ഷമീര്‍ മുഹമ്മദ്, താഹിര്‍ താഹക്കുട്ടി, സല്‍മാന്‍ ഇളയിടം, ഫൈസല്‍ കേളോത്ത്, ഷംസുദ്ദീന്‍ എം പി, ഐ സി ബി ഫ് മെമ്പര്‍ റഊഫ് കൊണ്ടോട്ടി, വിവിധ ജില്ലാ,ഏരിയ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ അഷ്റഫ് പുളിക്കലകത്ത്, ഷാജഹാന്‍ കെ, മൊയ്ദീന്‍ കുട്ടി എം, നസീര്‍ പി എസ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News