Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൈലാഞ്ചിച്ചുവപ്പിൽ ഖത്തറിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കം,ഈദ് ബസാറും മെഹന്ദി നൈറ്റുമായി ഐ.സി.സി 

April 08, 2024

news_malayalam_indian_embassy_in_qatar

April 08, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഈദ് ആഘോഷങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ സെൻ്റർ (ഐസിസി) തുടക്കം കുറിച്ചു. ഇന്നലെ (ഞായർ) ഈദ് ബസാറും മെഹന്ദി നൈറ്റും സംഘടിപ്പിച്ചാണ് ഈദ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.  ഇന്ത്യൻ അംബാസഡർ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ സ്വാഗതം ആശംസിച്ചു. ഐസിസി വൈസ് പ്രസിഡൻ്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു നന്ദി പറഞ്ഞു.

ചടങ്ങിൽ ഐസിസി അഡ്വൈസറി കൗൺസിൽ ചെയർമാൻ സതീഷ് പിള്ള, ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐസിസി മുൻ പ്രസിഡൻ്റ് പി എൻ ബാബു രാജൻ, ഐസിസി ജനറൽ സെക്രട്ടറി മോഹൻകുമാർ, ഐസിസി മാനേജ്‌മെൻ്റ് കമ്മിറ്റി അംഗങ്ങൾ, ആദരണീയരായ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.

 
ഇന്ന് (ഏപ്രിൽ 8) വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെയും ആഘോഷം തുടരും. കരകൗശലവസ്തുക്കൾ, തുകൽ ഉൽപ്പന്നങ്ങൾ,ഫാൻസി  ആഭരണങ്ങൾ, റെഡിമെയ്ഡ് ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ, രുചികരമായ ഇന്ത്യൻ ഭക്ഷണം എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, തത്സമയ മൈലാഞ്ചി സ്റ്റേഷനുകളും ഉണ്ടായിരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News