Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ശിശുദിനം ആഘോഷമാക്കി ഖത്തർ ഇന്ത്യൻ കൾച്ചറൽ സെന്റർ,'ഐസിസി സ്റ്റുഡന്റ്സ് ഫോറം'  പുനരാരംഭിച്ചു 

November 16, 2023

Malayalam_News_Qatar

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) ശിശുദിനത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.വിവിധ കലാപരിപാടികൾ അരങ്ങേറി.ഐസിസി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് ഫോറം മാനേജിംഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 'ഐസിസി സ്റ്റുഡന്റ്സ് ഫോറം' പുനരാരംഭിക്കുകയും ചെയ്തു. 

ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠൻ സംസാരിച്ചു.

പ്രശസ്ത പണ്ഡിതനും കാർണഗീ മെലോൺ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. അദ്വിതി നായിക് മുഖ്യ പ്രഭാഷണം നടത്തി.പുതിയ തലമുറയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെക്കുറിച്ചും ഇന്ത്യയിലെ കുട്ടികളിൽ നെഹ്‌റു ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വിദ്യാർത്ഥികളായ ഡാലിൻ, ഫർഹ നാസ് എന്നിവർ സംസാരിച്ചു.

ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ, മറ്റ് ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ആക്ടിവിറ്റീസ് മേധാവിയും സ്റ്റുഡന്റ്സ് ഫോറത്തിന്റെ ചുമതലയുമുള്ള ശന്തനു ദേശ്പാണ്ഡെ വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. ഐസിസിയുടെ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മേധാവി സുമ മഹേഷ് ഗൗഡയാണ്  പരിപാടികൾ ഏകോപിപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News