Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ ബന്ദികളുടെ മോചനത്തിൽ 'ചെറിയ വെല്ലുവിളികൾ' മാത്രം ബാക്കിയെന്ന് ഖത്തർ പ്രധാനമന്ത്രി

November 20, 2023

Malayalam_Qatar_News

November 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ ബന്ദികളാക്കിയ 200 ലധികം പേരെ മോചിപ്പിക്കാനുള്ള കരാറിൽ 'ചെറിയ വെല്ലുവിളികൾ' മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി പറഞ്ഞു.

ബന്ദികളുടെ മോചനത്തിന്റെ ചർച്ചകളിൽ അവശേഷിക്കുന്ന വെല്ലുവിളികൾ വളരെ ചെറുതാണ്. അവ കൂടുതൽ ലോജിസ്റ്റിക്കും പ്രായോഗികമാണെന്നും ഖത്തർ പ്രധാനമന്ത്രി യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെലുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 തടവുകാരെ കൈമാറാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ കരാർ ഉണ്ടാക്കുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. കൂടാതെ ഗസയിൽ താത്കാലിക വെടിനിർത്തലിന് പകരമായി ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാൻ ഒരു താൽക്കാലിക കരാറിലെത്തിയതായി വാഷിംഗ്ടൺ പോസ്റ്റ് പത്രവും റിപ്പോർട്ട് ചെയ്തു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News