Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അടിയന്തര കൺസൾട്ടേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എച്ച്എംസി

March 30, 2024

news_malayalam_hmc_updates

March 30, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ അടിയന്തര കൺസൾട്ടേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ ആവശ്യമായ മരുന്ന് കുറിപ്പടികളും ടെലിഫോൺ അധിഷ്‌ഠിത അടിയന്തര കൺസൾട്ടേഷൻ സേവനങ്ങളും പ്രയോജനപ്പെടുത്താം. നിലവിൽ 14 സ്പെഷ്യാലിറ്റികളിൽ സേവനം ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 3 മണി വരെയാണ് സേവനം ലഭ്യമാക്കിയിട്ടുള്ളത്.

16000 എന്ന നമ്പറിൽ വിളിച്ച്, 3 എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 1 എന്ന നമ്പറിൽ രോഗികൾക്ക് സേവനം ആക്‌സസ് ചെയ്യാം. രോഗിയെ ഏത് സ്പെഷ്യാലിറ്റിയിലേക്കാണ് റഫർ ചെയ്യേണ്ടതെന്ന് ഡോക്ടർ നിർണ്ണയിക്കും. കൂടാതെ ഡോക്ടർക്ക് രോഗിയുടെ മെഡിക്കൽ സ്റ്റാറ്റസും ലാബ് റിപ്പോർട്ടുകളും അവലോകനം ചെയ്യാനാകും. നിലവിലെ രോ​ഗാവസ്ഥയിൽ മരുന്ന് ആവശ്യമാണെങ്കിൽ ഡോക്ടർ ഇലക്ട്രോണിക് കുറിപ്പടി നൽകും. മരുന്ന് വാങ്ങാൻ രോഗിക്ക് ഏതെങ്കിലും എച്ച്എംസി ആശുപത്രിയോ ആരോഗ്യ കേന്ദ്രമോ സന്ദർശിക്കാം. അസുഖ അവധി സർട്ടിഫിക്കറ്റിനും രോഗികൾക്ക് ഹമദിന്റെ അടിയന്തര കൺസൾട്ടേഷൻ സേവനവുമായി ബന്ധപ്പെടാം.

ജനറൽ മെഡിസിൻ, ജെറിയാട്രിക് മെഡിസിൻ, ന്യൂറോളജി, കാർഡിയോളജി, യൂറോളജി, ഡെർമറ്റോളജി, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇഎൻടി, പെയിൻ മാനേജ്‌മെന്റ്, ന്യൂറോ സർജറി, വാസ്‌കുലർ സർജറി, ഓങ്കോളജി-ഹെമറ്റോളജി, ഡയറ്റീഷ്യൻ എന്നീ വിഭാഗങ്ങളാണ് അടിയന്തര കൺസൾട്ടേഷൻ സേവനത്തിൽ ഉൾപ്പെടുന്ന നിലവിലെ സ്പെഷ്യാലിറ്റികൾ. ടെലിഫോൺ വഴിയുള്ള അടിയന്തര കൺസൾട്ടേഷൻ സേവനങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഉണ്ടാകും. 16000 ഡയൽ ചെയ്ത് PHCC തിരഞ്ഞെടുത്തതിന് ശേഷം ഓപ്ഷൻ 2 നൽകിയാൽ സേവനങ്ങൾ ലഭ്യമാക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News