Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ എച്ച്എംസിയുടെ റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു

March 17, 2024

news_malayalam_hmc_updates

March 17, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ രക്തദാനത്തിനും അവയവദാനത്തിനുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്എംസി) റമദാന്‍ കാമ്പയിന്‍ ആരംഭിച്ചു. അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് തുടര്‍ച്ചയായ 11-ാം തവണയാണ് റമദാന്‍ ഫീല്‍ഡ് കാമ്പയിന്‍ നടത്തുന്നത്. കാമ്പയിന്‍ ഏപ്രില്‍ 9 വരെ തുടരും.

രക്ത ദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും, മെഡിക്കല്‍ മേഖലയ്ക്കും രോഗികള്‍ക്കും ഈ സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിന്‍ നടത്തുന്നത്.

2013 മുതല്‍ ആരംഭിച്ച രക്ത-അവയവ ദാന കാമ്പെയ്‌ന്റെ തുടര്‍ച്ച, അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷനും എച്ച്എംസിയും തമ്മിലുള്ള പങ്കാളിത്തങ്ങളുടെ വിജയത്തിന്റെ വ്യക്തമായ തെളിവാണെന്ന് അല്‍ ഫൈസല്‍ വിത്തൗട്ട് ബോര്‍ഡേഴ്സ് ഫൗണ്ടേഷന്റെ ജനറല്‍ മാനേജര്‍ അബ്ദുല്‍ ലത്തീഫ് അല്‍ യാഫി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News