Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എളുപ്പം വഴി കണ്ടെത്താം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഡിജിറ്റൽ വേ ഫൈൻഡിംഗ് സൊല്യൂഷനുകൾ ആരംഭിച്ചു

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വഴി എളുപ്പത്തിൽ മനസിലാക്കാൻ പുതിയ ഡിജിറ്റൽ വേ ഫൈൻഡിംഗ് സൗകര്യം പ്രവർത്തനം തുടങ്ങി. വിമാനത്താവളത്തിന്റെ ടെർമിനലിലുടനീളം ഡിജിറ്റൽ ടച്ച് പോയിന്റുകളുടെ സേവനം ക്യുആർ കോഡ് വഴി ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് എളുപ്പത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയുന്നതാണ് പുതിയ സംവിധാനം.

ഓർച്ചാർഡിൽ നിന്ന് ലാംപ് ബെയറിലേക്ക് പോകാനും, ഡൈനിംഗ് ഏരിയ, റീറ്റെയ്ൽ ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് പോകാനും ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഫ്ലൈറ്റ് സംബന്ധിച്ച അറിയിപ്പുകൾ, പുറപ്പെടൽ ഗേറ്റ് കണ്ടെത്തൽ, തുടങ്ങിയവയും  ഈ ഡിജിറ്റൽ സേവനത്തിലൂടെ എളുപ്പമാകും. പുതിയ ഡിജിറ്റൽ സൊല്യൂഷൻ എല്ലാ മൊബൈൽ ഉപകരണങ്ങളിലും ലഭ്യമാണ്.  

'യാത്രക്കാർക്കായി ഒന്നിലധികം ഡിജിറ്റൽ ടച്ച് പോയിന്റുകളുണ്ട്.  ഇതിനെ ഞങ്ങൾ നിരന്തരം വിലയിരുത്തുകയും ചെയ്യുന്നുണ്ട് . വിമാനത്താവളത്തിലെ സാങ്കേതിക പരിഹാരങ്ങൾക്കും, യാത്രക്കാരുടെ ആവശ്യങ്ങൾക്കും ഈ സേവനം തുടരും'- പുതിയ ഡിജിറ്റൽ സേവനത്തെക്കുറിച്ച് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News