Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വിദ്യാർത്ഥികൾക്കുള്ള ആരോ​ഗ്യ പരിശോധന ഏപ്രിൽ 1ന് ആരംഭിക്കും

March 26, 2024

news_malayalam_phcc_updates

March 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ വിദ്യാർത്ഥികൾക്കുള്ള ആരോ​ഗ്യ പരിശോധനാ നടപടികൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. 2024-25 അധ്യയന വർഷത്തിൽ പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്കാണ് ഹെൽത്ത് ചെക്കപ്പുകൾ നടത്തേണ്ടത്. പിഎച്ച്സിസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വിദ്യാർത്ഥി കാര്യ വകുപ്പിൻ്റെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് ചെക്ക് അപ്പുകൾ നടത്തുന്നത്. പിഎച്ച്സിസിക്ക് കീഴിലുള്ള എല്ലാ ആരോ​ഗ്യ കേന്ദ്രങ്ങളിലും നിന്ന് ചെക്ക്-അപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. പരിശോധന നടപടിക്രമങ്ങൾക്ക് ശേഷം ആരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഇ ഫയൽ റിസപ്ഷനിൽ നിന്ന് ശേഖരിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. 

 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News