Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിലെ ബന്ദികള്‍ക്കുള്ള മരുന്നുകള്‍ ലഭിച്ചു; മരുന്നുകളുടെ വിതരണം ആരംഭിച്ചതായി ഹമാസ് ഖത്തറിനെ അറിയിച്ചു

February 21, 2024

news_malayalam_israel_hamas_attack_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ബന്ദികള്‍ക്കുള്ള മരുന്നുകള്‍ ലഭിച്ചുവെന്നും മരുന്നുകളുടെ വിതരണം ആരംഭിച്ചതായും ഹമാസില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് അല്‍ അന്‍സാരി പറഞ്ഞു. കഴിഞ്ഞ മാസം ഫ്രാന്‍സുമായി സഹകരിച്ച് ഖത്തറിന്റെ മധ്യസ്ഥതയില്‍ അംഗീകരിച്ച ഹമാസും ഇസ്രയേലും തമ്മിലുള്ള കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗസ മുനമ്പിലെ ബന്ദികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തത്.

ഗസ മുനമ്പിലെ സിവിലിയന്‍മാര്‍ക്കുള്ള മരുന്നുകളുടെ ലഭ്യതയും മാനുഷിക സഹായത്തിന്റെ കയറ്റുമതിയും ഉള്‍പ്പെടുന്ന കരാറിലെ മധ്യസ്ഥന്‍ എന്ന നിലയിലാണ് ഖത്തറിന് ഹമാസിന്റെ സ്ഥിരീകരണങ്ങള്‍ ലഭിച്ചതെന്ന് ഡോ. അല്‍-അന്‍സാരി ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് തടവുകാരുടെയും ബന്ദികളുടേയും കൈമാറ്റം, മാനുഷിക വശങ്ങള്‍, മെഡിക്കല്‍ സഹായങ്ങള്‍ എന്നിവയില്‍ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ആവര്‍ത്തിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News