Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രീമിയം വാലെറ്റ് പാർക്കിംഗ് സേവനങ്ങൾ പുനരാരംഭിച്ച് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 

August 02, 2023

August 02, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (ഡി.ഓ.എച്ച്) പ്രീമിയം വാലെറ്റ് പാർക്കിംഗ് സേവനങ്ങൾ പുനരാരംഭിച്ചതായി പ്രഖ്യാപിച്ചു. ഇപ്പോൾ വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ആനുകൂല്യങ്ങളും മന്ത്രാലയം വാഗ്ദാനം ചെയ്തു. ഗേറ്റ് 1 ന് സമീപമുള്ള ഡിപ്പാർച്ചർ കർബ്സൈഡിലാണ് പ്രീമിയം പാർക്കിംഗ് സേവനങ്ങളുള്ളത്.  എന്നാൽ, കുറഞ്ഞത് ഒരു ദിവസമെങ്കിലും പാർക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ സേവനങ്ങൾ ഉപയോഗിക്കാനാവുക.

ഗേറ്റ് 1 ന് സമീപം എപ്പോഴും സഹായത്തിനായി വാലറ്റ് പാർക്കിംഗ്  ജീവനക്കാർ, യാത്രക്കാരുടെ ലഗേജുകൾക്ക് കോംപ്ലിമെന്ററി പോർട്ടേജ് സേവനം, സൗജന്യമായി എക്സ്റ്റീരിയർ വെഹിക്കിൾ വാഷ്; തുടങ്ങിയ ആനുകൂല്യങ്ങളും യാത്രക്കാർക്ക് ലഭിക്കുന്നതായിരിക്കും. 

യാത്രക്കാർക്ക് സേവനങ്ങൾ സൗകര്യപ്രദമാവാൻ, പ്രീമിയം വാലെറ്റ് സേവനം ടിക്കറ്റ് രഹിതവും പണരഹിതവുമായ പദ്ധതിയാണ്. യാത്രക്കാർക്ക് അവരുടെ വാഹനങ്ങൾ തിരിച്ചെടുക്കാൻ വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ എസ്എംഎസ് വഴി ഇ-ടിക്കറ്റ് സേവനവും ഉണ്ടായിരികും .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm

 


Latest Related News