Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വീണ്ടും പുരസ്‌കാര നിറവിൽ, മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് രാജ്യാന്തര വിമാനത്താവളം

September 14, 2023

Gulf_Malayalam_News

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള  2023 ലെ ബിസിനസ് ട്രാവലർ പുരസ്കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചു. ഇന്നലെ (സെപ്റ്റംബർ 13, ബുധനാഴ്ച) ലണ്ടനിലെ റോയൽ ഗാർഡൻ ഹോട്ടലിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും ഹമദ് വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു.

ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഏറ്റവും പ്രധാന അവാർഡുകളിൽ ഒന്നാണ് ബിസിനസ് ട്രാവലർ അവാർഡുകൾ. ട്രാവൽ, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളിലെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി 200-ലധികം വ്യവസായ പ്രമുഖരാണ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തത്.

മികച്ച ഡൈനിംഗ് ഓപ്ഷനുകൾ, ആർട്ട് കളക്ഷനുകൾ, ആഡംബര ഷോപ്പിംഗ് ഓപ്ഷനുകൾ, 180 ലധികം ലോകോത്തര റീട്ടെയിൽ, തുടങ്ങിയ വൈവിധ്യമാർന്ന സേവനങ്ങളാണ് ഹമദ് വിമാനത്താവളത്തിലുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News