Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ നിന്ന് 4,400 തീര്‍ത്ഥാടകര്‍; അടുത്ത ഹജ്ജ് സീസണിലേക്കുള്ള നറുക്കെടുപ്പ് ഇന്ന്

November 22, 2023

news_malayalam_hajj_updates

November 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024ല്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. 20,774 പേരാണ് ഹജ്ജിനായി ഇത്തവണ അപേക്ഷിച്ചത്. അപേക്ഷകളില്‍ നിന്ന് ഇല്കട്രോണിക് നറുക്കെടുപ്പിലൂടെയാണ് ഹജ്ജിനായി ആളുകളെ തെരഞ്ഞെടുക്കുക. ഖത്തറില്‍ നിന്ന് 4,400 തീര്‍ത്ഥാടകര്‍ക്കാണ് അടുത്ത ഹജ് സീസണില്‍ സൗദി അനുമതി നല്‍കിയിട്ടുള്ളത്. ഖത്തര്‍ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ ഹജ്, ഉംറ കാര്യ വകുപ്പുകളാണ് നറുക്കെടുപ്പ് നടത്തുക.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് വകുപ്പില്‍ നിന്ന് ടെക്സ്റ്റ് സന്ദേശത്തിലൂടെ (എസ്എംഎസ്) അറിയിപ്പ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഹജ് ടൂര്‍ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. ഹജ്, ഉംറ മന്ത്രാലയം അംഗീകരിച്ച 23 ഹജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (വമഷഷ.ഴീ്.ൂമ) നല്‍കിയിട്ടുണ്ട്.

രജിസ്ട്രേഷനെക്കുറിച്ചുള്ള പ്രശ്ന പരിഹാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഹജ് അപേക്ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി 132 എന്ന ഹെല്‍പ്പ്ലൈനും വകുപ്പ് പ്രഖ്യാപിച്ചു. ഖത്തര്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കുമായി 2023 സെപ്തംബര്‍ 20 മുതലാണ് 2024 ഹജ് സീസണിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മന്ത്രാലയം ആരംഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News