Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി ഒക്ടോബര്‍ 26 വരെ നീട്ടി

October 22, 2023

news_malayalam_hajj_umrah_updates

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇത്തവണത്തെ ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി വ്യാഴാഴ്ച വരെ (ഒക്ടോബര്‍ 26) നീട്ടിയതായി ഖത്തര്‍ എന്‍ഡോവ്‌മെന്റ് ആന്റ് ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെയാണ് രജിസ്‌ട്രേഷന്‍ നീട്ടിയത്. 

ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.hajj.gov.qa) രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, ഇലക്ട്രോണിക് സോര്‍ട്ടിംഗ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ നവംബറില്‍ ആരംഭിക്കുമെന്നും മന്ത്രാലയം സാമൂഹിക മാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News