Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫലസ്തീനിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു; ഖത്തര്‍ ദിനപത്രമായ ഗള്‍ഫ് ടൈംസിന് ഇന്‍സ്റ്റഗ്രാമിൽ വിലക്ക്

January 15, 2024

news_malayalam_israel_hamas_attack_updates

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീനിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഖത്തര്‍ ദിനപത്രമായ ഗള്‍ഫ് ടൈംസിന് ഇന്‍സ്റ്റഗ്രാം വിലക്കേര്‍പ്പെടുത്തി. വിലക്കേര്‍പ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് അധികൃതര്‍ എക്സിലൂടെ (ട്വിറ്റർ) സ്ഥിരീകരിച്ചു. ഫലസ്തീനിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെ നിശബ്ദമാക്കുന്നതാണ് നടപടിയെന്നും ഗള്‍ഫ് ടൈംസ് എക്‌സില്‍ കുറിച്ചു. 

 

"100 ദിവസമായി ഗസയിൽ തുടരുന്ന ഇസ്രായേൽ അക്രമണത്തെക്കുറിച്ചുള്ള ശരിയായ വിവരണവും, ഫലസ്തീനിൽ നിന്നുള്ള യഥാർത്ഥ വാർത്തകളും വസ്തുതകളും പുറത്ത് കൊണ്ടുവരുന്നതിനായിരുന്നു ഞങ്ങളുടെ കഠിനമായ പരിശ്രമം. എന്നാൽ ഇൻസ്റ്റാഗ്രാം വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. ഞങ്ങളുടെ സോഷ്യൽ മീഡിയ ചാനൽ ഇല്ലാതാക്കാനും ആയിരക്കണക്കിന് ഫലസ്തീനികളുടെ ശബ്ദം നിശബ്ദമാക്കാനുമാണ് അവർ ശ്രമിക്കുന്നത് #Instagram #FreeSpeech", - എന്ന് ഗൾഫ് ടൈംസ് എക്‌സിൽ കുറിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News