Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഗൾഫ് എക്സ്ചേഞ്ചിന്റെ പതിനഞ്ചാമത് ശാഖ പ്രവർത്തനം തുടങ്ങി  

December 19, 2023

Gulf_Malayalam_News

December 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഗൾഫ് എക്സ്ചേഞ്ചിന്റെ 15-മത് ശാഖ പ്രവർത്തനം ആരംഭിച്ചു. ഓൾഡ് എയർപോർട്ടിലാണ് (മതാർ ഖദീം) പുതിയ ശാഖ പ്രവർത്തനം തുടങ്ങിയത്. ബിൽഡിംഗ് നമ്പർ 74, സോൺ 45, സ്ട്രീറ്റ് 840, ഓൾഡ് എയർപോർട്ട് കൊമേഴ്‌സ്യൽ സ്ട്രീറ്റിലെ അൽ മൻഡ്രൈൻ ആൻഡ് ട്രൂത്ത് കെയർ ഫാർമസിക്ക് എതിർവശത്താണ് ഗൾഫ് എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ആരംഭിച്ചത്.

ഗൾഫ് എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ടീം, അന്താരാഷ്‌ട്ര ബാങ്കുകളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ശാഖയിൽ ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി ഏഷ്യൻ, ആഫ്രിക്കൻ, അറബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ മൾട്ടിനാഷണൽ സ്റ്റാഫുകൾ ഉണ്ടായിരിക്കുമെന്ന് ഗൾഫ് എക്സ്ചേഞ്ച് പ്രസ്താവനയിൽ വ്യക്തമാക്കി.

സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സേവനങ്ങളും പുതിയ ബ്രാഞ്ചിൽ ഉണ്ടായിരിക്കുമെന്നും, വരും വർഷത്തിൽ കൂടുതൽ ശാഖകൾ മറ്റ് സ്ഥലങ്ങളിലും തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News