Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

February 20, 2024

news_malayalam_education_ministry_releases_guidelines_for_private_schools_and_kinder_gartens_in_qatar

February 20, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമുള്ള സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യൂക്കേഷന്‍ അഫയേഴ്‌സ് സെക്ടറാണ് സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമുള്ള സ്‌കൂള്‍ ആക്ടിവിറ്റി ഗൈഡ് 2024 കഴിഞ്ഞദിവസം പുറത്തിറക്കിയത്.

സ്‌കൂള്‍ ബസിലെ സൂപ്പര്‍ വൈസര്‍മാരുടെ ഉത്തരവാദിത്വങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ ബസിലെ യാത്രയ്ക്കിടെയുള്ള കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍, സ്‌കൂളുകളുടെ പ്രവര്‍ത്തനം, ചട്ടങ്ങള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് ഗൈഡിലുള്ളത്. സ്‌കൂള്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട യാത്രകളും ക്യാമ്പുകളും, മന്ത്രാലയത്തിന്റെ കാഴ്പ്പാടിനനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമുള്ള നിയന്ത്രണങ്ങളും ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രലായത്തിന്റെ പ്രത്യേക വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നാമ പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെ അക്കാദമികവും വ്യക്തിഗതവുമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും ഒഴിവുസമയങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം ഡയറക്ടര്‍ ഡോ. റാനിയ മുഹമ്മദ് പറഞ്ഞു. വിവിധ ശാസ്ത്ര, കലാ, സാമൂഹിക, കായിക, സാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വ്യക്തിത്വത്തെ ശക്തിപ്പെടുത്തുന്നതിനും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം വികസിപ്പിക്കുന്നതിനും സഹായിക്കുന്ന സംയോജിത വിദ്യാഭ്യാസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ചട്ടക്കൂടിലാണ് സ്‌കൂള്‍ ഗൈഡ് പുറത്തിറക്കിയത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News