Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഗ്രാൻഡ്മാളിൽ ഓണച്ചന്തക്ക് തുടക്കമായി

August 26, 2023

August 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മലയാളികളുടെ ദേശീയ ആഘോഷമായ ഓണത്തെ വരവേൽക്കാൻ  ഖത്തറിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഓണച്ചന്ത ഒരുങ്ങി..വാഴയില ,ഫ്രഷ് പൂക്കൾ ,പച്ചകറികൾ ,പലവ്യഞ്ജന ഉൽപ്പന്നങ്ങൾ ,തുണിത്തരങ്ങൾ , തുടങ്ങി ഓണച്ചമയങ്ങൾക്കും ആഘോഷങ്ങൾക്കുമായി നിരവധി ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഓണസദ്യയിലെ പ്രിയപ്പെട്ട ഇനങ്ങളായ എല്ലാ തരം പച്ചക്കറികളും ലഭ്യമാണ്. സെറ്റ് മുണ്ട്,സെറ്റ് സാരി,കുട്ടികൾക്കുള്ള പട്ടു പാവാട തുടങ്ങി ഓണത്തിന് ഉടുത്തൊരുങ്ങാനുള്ള വസ്ത്രങ്ങളും ഓണച്ചന്തയിൽ ലഭിക്കും.

മുൻകൂട്ടി ഓർഡർ ചെയ്‌താൽ ഓണസദ്യ റെഡി 

മുൻ കൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 29 ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 വരെ  23 ഇനം വിഭവങ്ങളുമായി ഓണ സദ്യയും  ലഭ്യമാണ് .

എല്ലാ ദിവസവും വിമാനമാർഗം  പച്ചക്കറികളും ,ഫ്രഷ് പൂക്കളും എത്തിക്കുന്നതിനാൽ ഗുണമേൻമയുള്ള ഫ്രഷ് പച്ചക്കറികൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj


Latest Related News