Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു 

February 12, 2024

news_malayalam_grand_hyper_market_conduct_medical_camp_in_qatar

February 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ ,വുകൈര്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു . ഫെബ്രുവരി 10 ശനിയാഴ്ച സംഘടിപ്പിച്ച പരിശോധനാ ക്യാമ്പില്‍ 150 ഓളം ഉപഭോതാക്കള്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന നടത്തി .വുകൈര്‍ കിംസ് ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ കണ്‍സള്‍റ്റന്റുമാരുടേയും മെഡിക്കല്‍ സ്റ്റാഫുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ആരോഗ്യ ബോധവല്‍ക്കരണം,ബോഡി മാസ് ഇന്‍ഡക്‌സ്,ഉയരം,തൂക്കം,രക്ത സമ്മര്‍ദ്ദ പരിശോധന  തുടങ്ങിയ സേവനങ്ങള്‍ മെഡിക്കല്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്കായി നല്‍കി. കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദത്തിന്റെ ഭാഗമായി ഇനിയും ഇതുപോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കെറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News