Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ISO ഗ്ലോബൽ ക്വാളിറ്റി സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി

March 16, 2024

news_malayalam_development_updates_in_qatar

March 16, 2024

ഖദീജ അബ്രാർ 

ദോഹ: ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷനിൽ നിന്നുള്ള ISO 9001:2015 ഗ്ലോബൽ ക്വാളിറ്റി സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി. ക്വാളിറ്റി മാനേജ്‌മെൻ്റ് സിസ്റ്റത്തിൻ്റെ എല്ലാ അന്താരാഷ്ട്ര നിലവാരവും നേടിയതിനാണ് നേട്ടം കൈവരിച്ചത്. അതോറിറ്റിയുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും പ്രകടന നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ സേവനങ്ങളിൽ ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ തെളിവാണ് നേട്ടം. 

"പൊതുനികുതി അതോറിറ്റിയുടെ സുപ്രധാന ചുവടുവയ്പ്പിനെയാണ് സർട്ടിഫിക്കേഷൻ സൂചിപ്പിക്കുന്നത്. ആഗോള നികുതിയിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങളുമായി യോജിപ്പിക്കുന്ന ഉയർന്ന തലത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാക്കുന്നത്," - അതോറിറ്റിയിലെ സപ്പോർട്ട് സർവീസസ് അസിസ്റ്റൻ്റ് പ്രസിഡൻ്റും ഇൻസ്റ്റിറ്റുഷണൽ ക്വാളിറ്റി കമ്മിറ്റിയുടെ തലവനുമായ ഇസ്മായിൽ മുഹമ്മദ് അൽസെയ്ദ് അൽമൻസൂരി പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News