Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ജിസിസി യോഗങ്ങള്‍ നാളെ ആരംഭിക്കും

November 04, 2023

News_Qatar_Malayalam

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഷൂറ കൗണ്‍സില്‍ പ്രതിനിധാനം ചെയ്യുന്ന ഖത്തര്‍, ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ നാഷണല്‍, പാര്‍ലെമന്ററി കൗണ്‍സിലുകളിലെ സ്പീക്കര്‍മാരുടെ 17-മത് യോഗത്തിന് നാളെ ഖത്തറില്‍ തുടക്കമാകും. നവംബര്‍ 5 മുതല്‍ 7 വരെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലെ ലുസൈല്‍ ഹാളിലാണ് യോഗം ചേരുക. ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പാര്‍ലമെന്ററി കൗണ്‍സില്‍ പ്രസിഡന്റുമാരെയും അംഗങ്ങളെയും പ്രതിനിധീകിരിച്ച് നൂറിലധികം ആളുകള്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍ഫറന്‍സ് ഓര്‍ഗനൈസേഷന്റെ സ്ഥിരം സമിതിയുമായി ഏകോപിപ്പിച്ച് മീറ്റിംഗിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഖത്തര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

യോഗത്തില്‍ പ്രധാനമായി ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഷൂറ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഹംദ ഹസന്‍ അല്‍ സുലൈത്തി പറഞ്ഞു. ഗസയിലെ ഇസ്രയേല്‍ അധിനിനിവേശ സേനയുടെ ആക്രമണങ്ങളെയും ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളെയും യോഗം അഭിസംബോധന ചെയ്യും. ആക്രമണം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റുകള്‍ക്ക് മേല്‍ യോഗം സമ്മര്‍ദ്ദവും ചെലുത്തും. ഗള്‍ഫ് നിയമമിര്‍മാണ കൗണ്‍സിലുകള്‍ തമ്മിലുള്ള ഏകോപനവും സംയോജനവും യോഗം ചര്‍ച്ചചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://chat.whatsapp.com/CqJci12yE9VL8MZgKZYvGm


Latest Related News