Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസയിൽ നിന്നുള്ള പതിനഞ്ചാമത്തെ സംഘവും ചികിത്സയ്ക്കായി ഖത്തറിലെത്തി

February 10, 2024

news_malayalam_wounded_palestine_people_arrives_in_doha_for_treatment

February 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ പതിനഞ്ചാമത്തെ സംഘം ഖത്തറിലെത്തി. ഖത്തർ സായുധ സേനയുടെ വിമാനത്തിലാണ് പരിക്കേറ്റവർ ദോഹയിലെത്തിയത്.

ഗസയില്‍ പരിക്കേറ്റ 1500 ഫലസ്തീനികൾക്ക് ചികിത്സയും, ഗസയില്‍ അനാഥരായ 3000 പേരുടെ സ്‌പോണ്‍സര്‍ഷിപ്പും ഏറ്റെടുക്കുമെന്ന് ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചവരുടെ എണ്ണമോ, ചികിത്സ നൽകുന്ന ആരോഗ്യ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News