Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹജ്ജ് തീർത്ഥാടനം; കരിപ്പൂരിൽ നിന്ന് ഉയർന്ന തുക ഈടാക്കുന്നത് പിൻവലിക്കണമെന്ന് ഗപാഖ്

January 27, 2024

news_malayalam_local_association_news_updates

January 27, 2024

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള എയർ ഇന്ത്യയുടെ വിമാന നിരക്ക് വർധനയിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഖത്തർ (GAPAQ). എയർ ഇന്ത്യയുടെ ഈ തീരുമാനം കോഴിക്കോട് വിമാനത്താവളത്തിന്റെ പുരോഗതിക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഗപാഖ് അഭിപ്രായപ്പെട്ടു. ഇത് ഏറെ പ്രതിക്ഷേധാർഹവും, തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ ഉടൻ പിന്മാറണമെന്നും ഗപാഖ് ആവശ്യപ്പെട്ടു. 

ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമായാന മന്ത്രി, എയർ ഇന്ത്യ മാനേജ്മെൻ്റ് എന്നിവർക്ക് കത്തയച്ചതായും സംസ്ഥാന ഹജ്ജ് കാര്യമന്ത്രി വി. അബ്ദുൽ റഹ്മാൻ, മലപ്പുറം എം പി. അബ്ദുസ്സമദ് സമദാനി എന്നിവരുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുന്നതായും സംഘടന അറിയിച്ചു. 

ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ.കെ. ഉസ്മാൻ, ജനറൽ .സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, അമീൻ കൊടിയത്തൂർ, സുബൈർ ചെറുമോത്ത്, ഹബീബുറഹ്മാൻ കിഴിശ്ശേരി, കരീം ഹാജി, കോയ കൊണ്ടോട്ടി, ഗഫൂർ കോഴിക്കോട്, അൻവർസാദത്ത് ടി.എം.സി, മശ്ഹൂദ് തിരുത്തിയാട്, ശാഫി മൂഴിക്കൽ, മുസ്തഫ എലത്തൂർ, അൻവർ ബാബു വടകര എന്നിവർ പങ്കെടുത്തു.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് നിരക്ക്. 

കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര ചെയ്‌തത്‌. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News