Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജനുവരിയിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു, പ്രീമിയം പെട്രോളിന് 5 ദിർഹം കൂടും 

December 31, 2023

news_malayalam_fuel_price_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലാണ് വില. ഡിസംബറിനെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന് 5 ദിർഹമാണ് കൂടിയത്. ഡിസംബറിൽ 1.90 റിയാലായിരുന്നു നിരക്ക്. 

അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോൾ വില 2.10 റിയാൽ തന്നെ തുടരും. ഡീസൽ വിലയിലും മാറ്റമുണ്ടാവില്ല. ലിറ്ററിന് 2.05 റിയാലാണ് ഡീസലിന്റെ നിരക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News