Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റിയാദ മെഡിക്കൽ സെന്ററും സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷനും ചേർന്ന് ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു 

September 26, 2023

Qatar_News_Malayalam

September 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റിയാദ മെഡിക്കൽ സെന്ററും സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷനും ചേർന്ന് ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. സ്കിയ മുൻ പ്രസിഡൻറ് അബ്ദുൽ സലാമാണ് മെഡിക്കൽ ക്യാംപിന്റെ ഉദ്ഘാടനം നി൪വ്വഹിച്ചത്. സ്കിയ പ്രസിഡന്റ് അബ്ദുൾ ജലീൽ അദ്ധ്യക്ഷത വഹിച്ചു. അൽ റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ട൪ ഡോ.അബ്ദുൾ കലാം മുഖ്യ പ്രഭാഷണം നടത്തി. 

ഡോ.മുബീന ആരോഗ്യ ബോധവൽകരണ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീന൪ ഫറൂഖ് സമദ് സ്വാഗതം ആശംസിച്ചു. ഐ.സി.സി. പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സിദ്ദീഖ് സൈനുദ്ദീൻ, നാസർ  അടൂ൪, സുധീർ, അൽത്താഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സ്കിയ സെക്രട്ടറി നസറദ്ദീൻ അൽ റിയാദ മെഡിക്കൽ സെന്ററിനുള്ള സ്കിയയുടെ മൊമെന്റോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുല്കലാമിന് കൈമാറി. ഐ.സി.ബി.എഫ് ഇൻഷുറൻസ് കോർഡിനേറ്ററും പ്രമുഖ സാമുഹ്യ പ്രവർത്തകനുമായ റഊഫ് കൊണ്ടോട്ടി ഐസിബിഎഫ് ഇൻഷുറൻസിന്റെ പ്രാധാന്യം വിശദീകരിക്കുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ക്യാംപിനോടനുബന്ധിച്ച് ഐസിബിഫ് ഒരുക്കിയിരുന്ന കൌണ്ടർ വഴി നിരവധി പേർ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി. 

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളിൻ നിന്നും എതാനും പേർക്ക് ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ സ്കിയ സോപ്ൺസർ ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഓർഗൻ ഡൊനേഷൻ സെൻന്റർ അധികൃതർ അവയവദാനത്തിന്റെ പ്രാധാന്യവും നടപടിക്രമങ്ങളും വിശദീകരിച്ചു. തുടർന്ന് എച്ച്.എം.സി ഒരുക്കിയിരുന്ന കൗണ്ടർ വഴി 41 പേർ അവയവദാനത്തിനായുള്ള രജിസ്ട്രേഷന് നടത്തിയതായും സംഘാടകർ അറിയിച്ചു. ആരോഗ്യ, ഇൻഷുറൻസ് വിഷയങ്ങളെ അടിസ്ഥാനമാക്കി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായ പത്ത് പേർക്ക് സമ്മാന വിതരണവും നടത്തി.

ചടങ്ങിൽ ഡോ.അബ്ദുൾ കലാം സ്കിയയുടെ മുതിർന്ന  അംഗങ്ങളായ അസുവ൪ അൻസാരി, അഷ്റഫ് ജമാൽ എന്നിവ൪ക്ക് മെഡ് കാർഡ് നൽകി പ്രകാശനം ചെയ്തു. അബ്ദുൾ കരീം ലബ്ബ, സയീദ് മുഹമ്മദ്, അസീം, നജീം ഇസ്മായീൽ, നിസാമുദ്ദീൻ അബ്ദുൾ സമദ്, നൌഷാദ്, ഷാജി കരുനാഗപ്പള്ളി, നിസാം നജീം, ഷാനവാസ്, ഷാജഹാൻ, സഹീ൪, തുടങ്ങിയവ൪ ക്യാംപിന് നേതൃത്വം നൽകി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News