Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹൃദ്രോഗം മുൻകൂട്ടി പരിശോധിച്ച് ചികിത്സ തേടാൻ അവസരം, ഹമദ് ഹാർട്ട് ഹോസ്പിറ്റൽ ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ പരിശോധനയും മാർച്ച് 1 വെള്ളിയാഴ്ച

February 24, 2024

news_malayalam_hmc_updates

February 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് സൗജന്യ മെഡിക്കൽ 
ക്യാമ്പ് മാർച്ച്‌ 1 വെള്ളിയാഴ്ച്ച ദോഹയിലെ ഹാർട്ട് ഹോസ്പിറ്റലിൽ നടക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് രാവിലെ ഏഴു മുതൽ പതിനൊന്നു മണി വരെ ആരോഗ്യ പരിശോധനക്ക് പുറമെ ആരോഗ്യ ബോധവൽക്കരണ പരിപാടിയിലും പങ്കെടുക്കാം.

രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക പരിശോധനക്ക് ശേഷം (രക്തസമ്മർദം,പ്രമേഹം,BMI) വിശദമായ വിലയിരുത്തൽ പൂർത്തിയാക്കി ആവശ്യമുള്ളവരെ ഹൃദ്രോഗ വിദഗ്‌ദ്ധർ പരിശോധിക്കും.തുടർ പരിശോധന ആവശ്യമുള്ളവർക്ക് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫറൻസ് ലഭ്യമാക്കും.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകൾക്ക്  രജിസ്ട്രേഷൻ പരിമിതമാണ്. ഫെബ്രുവരി 25 വരെ മാത്രമായിരിക്കും രജിസ്‌ട്രേഷൻ അനുവദിക്കുക.

രജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കും 55442789/33146105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News