Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ എക്സ്പോയിൽ പ്രവേശന ഫീസില്ല,സന്ദർശകർക്കുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയെന്നറിയാൻ ഇനിയും കാത്തിരിക്കണം

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ദോഹ എക്സ്പോ 2023 ൽ എല്ലാ സന്ദർശകർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് റിപ്പോർട്ട്. ഖത്തർ ടൂറിസം (ക്യുടി) ആപ്ലിക്കേഷനായ വിസിറ്റ് ഖത്തറിലാണ് ഇക്കാര്യം പറയുന്നത്.

2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന എക്‌സ്‌പോ  സന്ദർശകർക്കായി ഹയ്യ കാർഡ് ഓപ്ഷൻ നിലവിൽ വരുമെന്ന് അധികൃതർ തിങ്കളാഴ്ച അറിയിച്ചിരുന്നു..വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക ലാൻഡ്‌മാർക്കുകൾ, പൈതൃക സ്ഥലങ്ങൾ, മ്യൂസിയങ്ങൾ, ഷോപ്പിംഗ് സ്പോട്ടുകൾ, ബീച്ചുകൾ, ഡിസേർട്ട്, തെരുവ് കലകൾ, ഭക്ഷണ സ്ഥലങ്ങൾ, പാചക വൈവിധ്യങ്ങൾ, സാഹസികത തേടുന്ന സ്ഥലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ദിവസം മുതൽ ആറ് ദിവസം വരെയുള്ള സഫാരി, വെൽനസ് ലൊക്കേഷനുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ യാത്രാ പാക്കേജുകളും സന്ദർശകർക്കായി  വിസിറ്റ് ഖത്തർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ദോഹ എക്സ്പോ 2023 ൽ ഹയ്യ കാർഡ് ഉപയോഗിച്ചുള്ള പ്രവേശന നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും..ആറ് മാസത്തെ എക്സ്പോ  സന്ദർശകർക്കായി ഖത്തർ ടൂറിസത്തിന്റെ സഹകരണത്തോടെ ലോകകപ്പ് കാലയളവിലെ മാതൃകയിൽ ഹയ്യ കാർഡ് എൻട്രി സംവിധാനം നടപ്പാക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ എന്തൊക്കെയായിരിക്കുമെന്നറിയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.

.2022 ഫിഫ ലോകകപ്പ് ഖത്തറിനിടെയാണ് ഹയ്യ കാർഡ് പുറത്തിറക്കിയത്,ലോകകപ്പ് ടിക്കറ്റ് ഉള്ള ഹയ്യാ കാർഡ് സന്ദർശകർക്ക്  ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് പുറമെ, ദോഹ മെട്രോ, ബസ് സേവനങ്ങൾ സൗജന്യമായി അനുവദിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ള കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുവദിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം (MoI) ഹയ്യ കാർഡിന്റെ സാധുത നീട്ടുകയും ചെയ്തിരുന്നു.

എക്‌സ്‌പോ 2023 മായി ബന്ധപ്പെട്ട് 80 രാജ്യങ്ങളുടെ പങ്കാളിത്തവും മൂന്ന് ദശലക്ഷം സന്ദർശകരും ദോഹയിലേക്ക് എത്തുമെന്നാണ് സംഘാടകർ  പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News