Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ‘ഗോൾസ്4ഗുഡ്’ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ എം.ഇ.സ് ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി 

March 04, 2024

news_malayalam_event_updates_in_qatar

March 04, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ എജ്യൂക്കേഷൻ എബൗവ് ഓൾ (ഇഎഎ) ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഗോൾസ്4ഗുഡ്’ ഗേൾസ് ഫുട്ബോൾ ടൂർണമെന്റിൽ എം.ഇ.സ് ഇന്ത്യൻ സ്കൂൾ അണ്ടർ 18 വിഭാഗത്തിൽ ചാമ്പ്യന്മാരായി. അണ്ടർ 15 വിഭാഗത്തിൽ റണ്ണർ അപ്പും എം.ഇ.സ് ഇന്ത്യൻ സ്കൂൾ സ്വന്തമാക്കി. വിജയികളെയും പരിശീലകരായ ഷാനി ജി ആർ, ജിജി എന്നിവരേയും എം.ഇ.സ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ അഭിനന്ദിച്ചു.

റമദാൻ 2024 കാമ്പെയ്‌നിൻ്റെ ഭാഗമായാണ് എജ്യൂക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ ‘ഗോൾസ്4ഗുഡ്’ ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ദോഹ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ, ഖത്തറിലെ 30 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് പുറമെ "വിദ്യാഭ്യാസം" എന്ന വിഷയത്തിൽ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News