September 11, 2023
September 11, 2023
ദോഹ :ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ,ഏഷ്യൻ ടൗണിലെ പുതുതായി നവീകരിച്ച ഫുഡ് കോർട്ട് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു .200 ഓളം പേർക്ക് ഒരുമിച്ചിരുന്ന് വിവിധ രാജ്യക്കാരുടെ രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഫുഡ് കോർട്ട് നവീകരിച്ചിരിക്കുന്നത്.
ഫാമിലികൾക്കായി ഡൈനിങ്ങിനായി പ്രത്യേക ഏരിയയും ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുണ്ട് .പുരുഷൻ മാർക്കും സ്ത്രി കൾക്കും ഉപയോഗിക്കാവുന്ന പ്രാർത്ഥനാ മുറികളും,റസ്റ്റ് റൂമും ഒരുക്കിയിട്ടുണ്ട്.
രാവിലെ 7 മണി മുതൽ രാത്രി 12 മണി വരെ ഫുഡ്കോർട്ട് തുറന്നിരിക്കും. ഗുണമേന്മയും സ്വാദിഷ്ടവുമായ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാൻ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കാൻ ലക്ഷ്യമാക്കിയാണ് ഫുഡ് കോർട്ട് നവീകരിച്ചതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു .
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G