Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഫ്‌ളവേഴ്‌സ് ആൻഡ് കളേഴ്സ് എക്സിബിഷൻ ആരംഭിച്ചു 

March 04, 2024

news_malayalam_event_updates_in_qatar

March 04, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ഫ്‌ളവേഴ്‌സ് ആൻഡ് കളേഴ്സ് എക്സിബിഷൻ ആരംഭിച്ചു. അൽ-അർഖാം അക്കാദമി ഫോർ ഗേൾസുമായി സഹകരിച്ച് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനിലാണ് (കത്താറ) മേള സംഘടിപ്പിക്കുന്നത്. കത്താറയിലെ അൽ-ഹിക്മ സ്‌ക്വയറിൽ നടക്കുന്ന പ്രദർശനം മാർച്ച് 7 (വ്യാഴം) വരെ തുടരും. അക്കാദമിയിലെ ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ 209 കലാസൃഷ്ടികളും പരിപാടിയിൽ പ്രദർശിപ്പിക്കും. 

പ്ലാസ്റ്റിക്, ഗ്ലാസ് ഉപകരണങ്ങൾ, ബാഗുകൾ, ലോഹങ്ങൾ എന്നിവ ഉപയോഗിച്ച് പുനരുപയോഗം ചെയ്യാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള ആശയം പ്രതിഫലിപ്പിക്കുന്ന വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥിനികളുടെ കലാസൃഷ്ടികളും പ്രദർശിപ്പിക്കും. പ്രദർശനം വിദ്യാർത്ഥികളെ പരിസ്ഥിതിയുമായി കൂടുതൽ അടുക്കാൻ സഹായിക്കുമെന്ന് അൽ-അർഖാം അക്കാദമി ഫോർ ഗേൾസ് ഇംഗ്ലീഷ് വിഭാഗം മേധാവി തഗ്രീദ് ഫൗദ് നാസർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News