Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി; തിരച്ചില്‍ തുടരുന്നു

October 04, 2023

Qatar_News_Malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

സിക്കിം: വടക്കന്‍ സിക്കിമിലെ ലഖന്‍വാലിയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികര്‍ അടക്കം 30 പേരെ കാണാതായി. മുന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതായാണ് പ്രാഥമിക വിവരം. ലാചെന്‍ താഴ്‌വരയില്‍ ഇന്ന് (ഒക്ടോബര്‍ 4) പുലര്‍ച്ചെയായിരുന്നു സംഭവം. 

മിന്നല്‍പ്രളയത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സൈനികര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കാണാതായവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമയം റോഡുകള്‍ ഒലിച്ചുപോയതും മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.

വെള്ളപ്പൊക്കത്തില്‍ ആര്‍മി ക്യാമ്പ് പൂര്‍ണമായും മുങ്ങി. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് നദിക്ക് കുറുകെയുള്ള നടപ്പാലവും തകര്‍ന്നു. വിനോദ സഞ്ചാരത്തിനായി സിക്കിമില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും ഒറ്റപ്പെട്ടതായാണ് വിവരം. സിക്കിം സര്‍ക്കാര്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News