Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അഞ്ച് വര്‍ഷത്തെ പര്യടനത്തിന് ശേഷം 'ഫത് അല്‍ ഖൈര്‍' പായ്ക്കപ്പല്‍ ദോഹ തുറമുഖത്ത് തിരിച്ചെത്തി

November 27, 2023

 Qatar_News_Malayalam

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അഞ്ച് വര്‍ഷത്തെ പര്യടനത്തിന് ശേഷം ഖത്തറിലെ പാരമ്പര്യ പായ്ക്കപ്പല്‍ ഫത് അല്‍ ഖൈര്‍ പഴയ ദോഹ തുറമുഖത്ത് തിരിച്ചെത്തി. സ്‌പെയിനിലെ ബാര്‍സിലോണയിലേക്കുള്ള യാത്രയ്ക്ക് ശേഷം ദോഹയില്‍ തിരിച്ചെത്തിയ അറബി പായ്ക്കപ്പലിനെ പഴയ ദോഹ തുറമുഖത്ത് ഞായാറാഴ്ച സ്വീകരിച്ചു. പായ്ക്കപ്പല്‍ സ്ഥിരമായി തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. 

2022ലെ ഖത്തര്‍ ഫിഫ ലോകകപ്പിന്റെ പ്രചരണാര്‍ത്ഥം ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയാണ് ഫത് അല്‍ ഖൈര്‍ പായ്ക്കപ്പല്‍ തിരിച്ചെത്തിയത്. 

പൊതുജനങ്ങള്‍ക്കായുള്ള ടൂറിസ്റ്റ് മ്യൂസിയം മാത്രമല്ല, ഖത്തറിലെ ജനങ്ങളുടെ സാംസ്‌കാരികവും നാഗരികവുമായ പൈതൃകത്തിന്റെ പ്രതീകമായും പായ്ക്കപ്പല്‍ നിലകൊള്ളുമെന്ന് കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി പറഞ്ഞു. പായ്ക്കപ്പലിന്റെ യാത്രകളെക്കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഫത് അല്‍ ഖൈര്‍ പായ്ക്കപ്പലിന്റെ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ സദയേയും യാത്രയില്‍ പങ്കെടുത്ത നാവികരെയും ചടങ്ങില്‍ ആദരിച്ചു. 103 അടിയും 120 ടണ്ണും  ഭാരമുള്ള പായ്ക്കപ്പലില്‍ പരമ്പരാഗത കപ്പലോട്ട രീതികളാണ് ഉപയോഗിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News