November 18, 2023
November 18, 2023
ദോഹ: ഖത്തറില്‍ അഞ്ചാമത് റാസ് ലഫാന്‍ ഫാല്‍ക്കണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. റാസ് ലഫാന്‍ കമ്മ്യുണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെയും സഹായക കമ്പനികളുടേയും സ്‌പോണ്‍സര്‍ഷിപ്പില്‍ അല്‍ ഗന്നാസ് ഖത്തരി സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടി വ്യാഴാഴ്ച പെയ്ത മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് (നവംബർ 18) മാറ്റുകയായിരുന്നു. ദോഹയിലെ ഫാല്‍ക്കണര്‍മാരുടെ പ്രധാന ചാമ്പ്യന്‍ഷിപ്പായി കണക്കാക്കുന്ന മത്സരത്തില്‍ യുവ ഫാല്‍ക്കണര്‍മാര്‍ക്കും വിദഗ്ദരായ ഫാല്‍ക്കണര്‍മാര്‍ക്കുമായി രണ്ട് വ്യത്യസ്ത ഇവന്റുകളാണ് ഒരുക്കിയിട്ടുള്ളത്. കത്താര കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന മത്സരങ്ങള്‍ നവംബര്‍ 25 വരെ തുടരും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F