Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ശീതകാല ക്യാമ്പിംഗ് സീസൺ ഒക്ടോബർ 19 മുതൽ ആരംഭിക്കുമെന്ന വാർത്തകൾ മന്ത്രാലയം നിഷേധിച്ചു

October 21, 2023

news_malayalam_summer_camp_in_qatar

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സീലൈനിലും മറ്റു പ്രദേശങ്ങളിലും ഒക്ടോബർ 19 മുതൽ ശൈത്യകാല ക്യാമ്പിംഗ് സീസൺ ആരംഭിക്കുമെന്ന വാർത്ത വ്യാജമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എം.ഓ.ഇ.സി.സി) അറിയിച്ചു. 2023 നവംബർ 1 മുതൽ 2024 ഏപ്രിൽ 30 വരെയാണ് ശീതകാല ക്യാമ്പിംഗ് സീസൺ തീയതികൾ നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. 

تنفي وزارة البيئة والتغير المناخي، الأخبار المتداولة بشأن السماح لأهالي سيلين وبعض المناطق بالبدء في عملية التخييم من تاريخ 19 أكتوبر 2023، مُشددة على ضرورة الالتزام بالمواعيد الرسمية التي تم الإعلان عنها يوم 10 أكتوبر الجاري .

وتُهيب الوزارة بالجمهور الكريم بضرورة أخذ الأخبار… pic.twitter.com/ZI1D2XHDPY

— وزارة البيئة والتغير المناخي (@moecc_qatar) October 19, 2023

 

അതേസമയം, അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള ഇത്തരം വ്യാജ അറിയിപ്പുകൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് എം.ഓ.ഇ.സി.സി പറഞ്ഞു. ശരിയായ വാർത്തകൾ ലഭിക്കുന്നതിന് ഔദ്യോഗിക ഉറവിടങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളുവെന്നും മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകി.   

2023- 24 വര്‍ഷത്തെ ശൈത്യകാല ക്യാമ്പിംഗ് സീസണിനായുള്ള രജിസ്ട്രേഷന്‍ ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കും. രാജ്യത്തെ എല്ലാ പ്രദേശത്തേക്കുമുള്ള ക്യാമ്പിംഗ് രെജിസ്ട്രേഷനാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31 വരെ രജിസ്ട്രര്‍ ചെയ്യാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News