Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഹെൽത്ത് കാർഡ്  പുതുക്കാനെന്ന പേരിൽ വ്യാജ സന്ദേശം; ജാഗ്രത പാലിക്കണമെന്ന് എച്ച്എംസി

September 04, 2023

Gulf_Malayalam_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹെൽത്ത് കാർഡ് പുതുക്കാൻ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) മുന്നറിയിപ്പ് നൽകി. രോഗികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാനും, സ്ഥിരീകരിക്കാത്ത നമ്പറുകളിൽ നിന്ന് അയച്ച സന്ദേശങ്ങൾ തുറക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും എച്ച്എംസി നിർദേശിച്ചു.

ഉപയോക്താവിന്റെ ഹെൽത്ത് കാർഡ് വാലിഡിറ്റി കഴിയാൻ പോകുന്നു, താഴെ നൽകിയ ലിങ്ക് വഴി കാർഡ് പുതുക്കുണം എന്ന വ്യാജ സന്ദേശമാണ് തട്ടിപ്പുകാർ അയക്കുന്നത്. ഈ സന്ദേശം തെറ്റാണെന്നും, ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഹെൽത്ത് കാർഡോ അപ്‌ഡേറ്റ് ചെയ്യുന്നതായി അവകാശപ്പെടുന്ന ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും, എച്ച്എംസി മുന്നറിയിപ്പ് നൽകി.  

ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്കിലൂടെ മാത്രമാണ് ഹെൽത്ത് കാർഡ് പുതുക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി (https://services.hukoomi.gov.qa/en/e-services/renew-health-card). 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News