Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'വെളിച്ചം' അഞ്ചാം കുടുംബ സംഗമം; ഏപ്രില്‍ 19ന് ദോഹയില്‍

January 23, 2024

news_malayalam_event_updates_in_qatar

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ 'വെളിച്ചം' ഖുര്‍ആന്‍ പഠന പദ്ധതിയുടെ അഞ്ചാം കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സൈതൂന്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന സ്വാഗത സംഘത്തില്‍ ഏപ്രില്‍ 19ന് ഖത്തറിലെ പൊതു വേദിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമായതായി സംഘാടകര്‍ അറിയിച്ചു. കുടുംബ സംഗമത്തില്‍ അയ്യായിരത്തില്‍പ്പരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്നും സ്വാഗത സംഘം അഭിപ്രായപ്പെട്ടു. 

ഖുര്‍ആന്‍ ഫെസ്റ്റ്, പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി വ്യത്യസ്ത പരിപാടികള്‍ എന്നിവ കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വെളിച്ചത്തിന്റെ ഇംഗ്ലീഷ് പതിപ്പായ 'ദി ലൈറ്റി'ന്റെ പഠിതാക്കളുടെ സംഗമ സെഷനും കുടുംബസംഗമത്തില്‍ നടക്കും. 2011-ല്‍ ആരംഭിച്ച 'വെളിച്ചം' പഠന പദ്ധതിയുടെ വിജയകരമായ മൂന്ന് ഘട്ടങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിപുലമായ നാലാം ഘട്ടത്തിന് തുടക്കം കുറിക്കാനും പദ്ധതിയുണ്ട്.   

പരിപാടിയുടെ മുഖ്യരക്ഷാധികാരിയായി ഡോ. മുഹമ്മദ് ഈസ്സ, ചെയര്‍മാനായി ഇ പി അബ്ദുറഹിമാന്‍, വൈസ് ചെയര്‍മാന്‍മാരായി കെ ബാബു ഫറോക്ക്, അഷ്‌റഫ് ഗ്രാന്‍ഡ് മാള്‍, എ പി  ഖലീല്‍, ഡോ. സമദ്, സുബൈര്‍ വക്ര, ജനറല്‍ കണ്‍വീനറായി മുനീര്‍ സലഫി, ചീഫ് കോര്‍ഡിനേറ്ററായി അക്ബര്‍ ഖാസിം, കോര്‍ഡിനേറ്ററായി മഹറൂഫ് കരിപ്പ്, കണ്‍വീനറായി അജ്മല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരികളായി ഉണ്ണി ഒളകര, അബ്ദുല്‍ കരീം എംഇഎസ്, ടി കെ അബൂബക്കര്‍ സാഹിബ്, എസ്എഎം ബഷീര്‍, എ കെ ഉസ്മാന്‍, ഷാഫി ഹാജി, സുബൈര്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്, ഷാനവാസ് ലുലു, മുഖ്താര്‍, ആര്‍ പി കുഞ്ഞമ്മദ്, ഷൗക്കത്ത് ജലീല്‍, സലീം നാലകത്ത്, മുസ്തഫ സൗദി ഹൈപര്‍, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ അഹദ് മാഹി, അന്‍വര്‍ ഇന്‍കാസ് എന്നിവരേയും തെരഞ്ഞെടുത്തു. 


വ്യത്യസ്ത കമ്മിറ്റികളുടെ ഭാരവാഹികളായി ഹുസൈന്‍ മുഹമ്മദ് യു, ഷുക്കൂര്‍ തൃശ്ശൂര്‍, ശരീഫ് സി കെ, നാസര്‍ നദ്വി, ഇസ്മായില്‍ വില്യാപ്പള്ളി, അബ്ദുല്‍ ഹമീദ് എം ടി, നൗഷാദ് മൂപ്പന്‍, ഹാഫിസ് അസ്ലം, അബ്ദുറഹ്‌മാന്‍ ഗാലക്‌സി, ഷമീര്‍ ടി കെ, ഇല്യാസ് മാസ്റ്റര്‍, ഉമ്മര്‍ ഫാമിലി ഫുഡ്, ഉസ്മാന്‍ കല്ലന്‍, ജി പി  കുഞ്ഞാലിക്കുട്ടി, അസ്‌കര്‍ ഫ്‌ലോറന്‍സ, ഫൈസല്‍ കാരട്ടിയാട്ടില്‍, ഹസ്സന്‍ ടി കെ, പിലാക്കല്‍ ഷെരീഫ്, അബ്ദുല്‍ ഹാദി, ജാസിം കുന്നോത്ത്, ഡോ. ഹശിയത്തുള്ള, സലിം മത്രംകോട്, ഹനീഫ് അയ്യപ്പള്ളി, ഖല്ലാദ് ഇസ്മായില്‍, ഖമറുദ്ദീന്‍, ഇക്ബാല്‍ പി കെ, ബഷീര്‍ അല്‍കോര്‍, ഷുക്കൂര്‍ അല്‍കോര്‍, മൂസ ഹാജി കടമേരി, അന്‍സാര്‍ കണ്ണൂര്‍, അഹമ്മദ് പാതിരപ്പറ്റ, അബ്ദുള്ള ഹുസൈന്‍ യു, ഇസ്മായില്‍ സി വി, അഷറഫ് റീടൈല്‍ മാര്‍ട്ട്, അബ്ദുള്ള ഹുസൈന്‍, നസീം വാണിമേല്‍, ടി കെ കുഞ്ഞഹമ്മദ്, നസീബ് തൃശൂര്‍, ബഷീര്‍ മൈ ബേക്ക്, അന്‍സാരി, അഡ്വ. ജാഫര്‍ ഖാന്‍, മിസ്ബാഹ് കണ്ണൂര്‍, നൗഷാദ് കരിപ്പ്, അബ്ദുല്‍ വഹാബ്് പി ഒ, സലിം കണ്ണൂര്‍, ഉമ്മര്‍ തിരൂര്‍ക്കാട്, എഞ്ചി. ഷാഫി, ഹാറൂണ്‍ തയ്യില്‍, മുഹമ്മദ് ലൈസ്, നജീബ് അബൂബക്കര്‍, റഈസ് അഹമ്മദ്, അനീസ് നാദാപുരം, അഷ്‌റഫ്് കെ ഇ, സലാം ചീകുന്ന്, ഡോ.. അബ്ദുല്‍ ജലീല്‍, കബീര്‍ കരിപ്പ്, ഫൈസല്‍ മുഖ്താര്‍, ഷമീര്‍ പി കെ, മുഹമ്മദലി സി എം, സുബൈര്‍ മീഡിയ പ്ലസ്, റഫീക്ക് പി ടി. അബ്ദുല്‍ ഫത്താഹ്, ഷെഫീഖ് വാടാനപ്പള്ളി, മിസ്ഹബ് കൊച്ചി, ഫഹ്സീര്‍, അന്‍വര്‍ അരീക്കോട്, നാസിഹ്, ഹമീദ് പള്ളിപ്പുറം, ബഷീര്‍ പള്ളിപ്പാട്ട്, ഇസ്മായില്‍ അഷറഫ്, അജ്മല്‍, മുന്തിര്‍, മുഹമ്മദ്, അസ്ലം, നദീര്‍ ഹാഷിം, സക്കീര്‍ ദുഖാന്‍, കാസിം അല്‍കോര്‍, റാഷിദ് മുഗളിന, കമീം, ഷംഷീര്‍, നാസര്‍ പാലപറ്റ, അബൂബക്കര്‍ അത്തോളി, മശ്ഹൂദ് വരണക്കര, സാലിഹ് നൊച്ചാട്, ജാസിം നസീബ്, അഷ്റഫ് ചാവട്ട്, സജ്ജാദ്, ടി പി യാസിര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മോണിറ്ററിംഗിനായി അബൂബക്കര്‍ അല്‍ മുഫ്ത, ഡോ.അബ്ദുല്‍ അഹദ് മദനി, അഡ്വ.ഷബീന മൊയ്തീന്‍, അബ്ദുറഊഫ് കൊണ്ടോട്ടി എന്നിവരെയും ചുമതലപ്പെടുത്തി.
വെളിച്ചം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അഹദ് മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘത്തിന്റെ യോഗത്തില്‍ ഖത്തറിലെ മലയാളികളായ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. ഫൈനാന്‍സ് ചെയര്‍മാന്‍ അജ ആസാദ് സീഷോര്‍, ഷാനവാസ് ബാവ (ഐസിബിഎഫ്), അഷ്റഫ് ഗ്രാന്‍ഡ് മാള്‍, ഉമ്മര്‍ ഫാമിലി ഫുഡ്, ഹൈദര്‍ അലി ചുങ്കത്തറ, അബ്ദുല്‍ കരീം എം ഇ എസ്, മുഹമ്മദ് ഉണ്ണി ഒളകര, താഹാ മുഹമ്മദ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നാസര്‍ നദവി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. സുബൈര്‍ വക്ര സ്വാഗതം ആശംസിച്ച യോഗത്തില്‍ മുഹമ്മദ് അലി സി എം ബജറ്റ് അവതരിപ്പിച്ചു. മുനീര്‍ സലഫി വകുപ്പുകള്‍ വിശദീകരിച്ചു. അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച സ്വാഗത സംഘത്തിന്റെ പ്രഥമ കൂട്ടായ്മ എല്‍ വൈ സി  പ്രസിഡന്റ് അജ്മലിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News