Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹയ്യ പ്ലാറ്റ്ഫോം വഴിയുള്ള പ്രവേശനം എളുപ്പമായി,ഖത്തറിലേക്ക് വരുന്ന  വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട് 

December 27, 2023

news_malayalam_hayya_updates

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹയ പ്ലാറ്റ്‌ഫോമിലൂടെയുള്ള വിസ നടപടിക്രമങ്ങൾ എളുപ്പമായതോടെ വൻ തോതിൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങിയതായി റിപ്പോർട്ട്. ഇതോടെ ഖത്തറിലേക്കുള്ള സന്ദർശകരുടെ വരവ് ഉയർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. 2022 ഫിഫ ലോകകപ്പ് മുതൽ ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ സന്ദർശകരുടെ എണ്ണം 3.53 ദശലക്ഷമായി ഉയർന്നതായി ഖത്തർ ടൂറിസം അറിയിച്ചു.

ഹയ പ്ലാറ്റ്‌ഫോമിലൂടെ സന്ദർശന വിസാ നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയിൽ നിർണായകമാണ്. 101 രാജ്യങ്ങളിലെ പൗരന്മാർക്ക് ഖത്തറിലേക്ക് വിസാരഹിത പ്രവേശനം അനുവദിച്ചിരുന്നു. ബാക്കിയുള്ള രാജ്യക്കാർക്ക് ഹയ പ്ലാറ്റ്‌ഫോം വഴി ഇ-വിസ ലഭിക്കും. കൂടാതെ, ഹയ വിസയുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

"എനിക്ക് ഹയ പ്ലാറ്റ്‌ഫോം വഴി വിസയ്ക്ക് അപേക്ഷിക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമാണ് ആവശ്യമായത്. 24 മണിക്കൂറിനുള്ളിൽ തന്നെ എനിക്ക് ഇമെയിൽ വഴി വിസയും ലഭിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇമിഗ്രേഷൻ പ്രക്രിയ സുഗമമായിരുന്നു. വിമാനത്താവളത്തിലെ സ്റ്റാഫുകൾ സൗഹൃദപരവും കാര്യക്ഷമവുമായി പെരുമാറി" കഴിഞ്ഞ ആഴ്ച ഖത്തർ സന്ദർശിച്ച സൗദിയിലെ താമസക്കാരനായ റിസ്വാൻ 'ദി പെനിൻസുല'യോട് പറഞ്ഞു.

ഖത്തറിന്റെ ശീതകാല ടൂറിസം സീസൺ ആരംഭിച്ചതോടെ, ദോഹ തുറമുഖം, കോർണിഷ്, പേൾ ഐലൻഡ്, ലുസൈൽ മറീന, ക്രൂയിസ് ടെർമിനൽ, ദോഹ സ്കൈലൈൻ തുടങ്ങിയ സ്ഥലങ്ങൾ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഈ കാലാവസ്ഥയിൽ ദോഹ തുറമുഖത്ത് വിനോദസഞ്ചാരികളുടെ തിരക്കാണ്. ഖത്തറിൽ നടന്നുകൊണ്ടിരിക്കുന്ന എക്‌സ്‌പോ 2023 ദോഹയും, 2024ൽ നടക്കാനിരിക്കുന്ന മറ്റ് മെഗാ കായിക സാംസ്‌കാരിക പരിപാടികളും രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്.

AFC ഏഷ്യൻ കപ്പ് ഖത്തർ 2023, കത്താറ ഇന്റർനാഷണൽ അറേബ്യൻ ഹോഴ്‌സ് ഫെസ്റ്റിവൽ, മോട്ടോജിപി ഗ്രാൻഡ് പ്രിക്സ് 2024, ഖത്തർ ഇക്കണോമിക് ഫോറം 2024 എന്നിവയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രധാന ഇവന്റുകൾ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News