Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അടിയന്തര ഘട്ടങ്ങളിൽ മുന്നറിയിപ്പുകൾ ഇനി മുതൽ ഫോണുകളിൽ ലഭിക്കും; പുതിയ സംവിധാനം ആവിഷ്‌ക്കരിച്ച് ആഭ്യന്തര മന്ത്രാലയം

November 07, 2023

news_malayalam_emergency_alert_message_in_qatar

November 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പൊതുജനങ്ങൾക്ക് സ്‌മാർട്ട്‌ ഫോൺ വഴി അടിയന്തര ഘട്ടങ്ങളിൽ പൊതു മുന്നറിയിപ്പുകൾ നൽകുന്ന സംവിധാനം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ, പ്രതിസന്ധികൾ, ദുരന്തങ്ങൾ, നിർണായക സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എമര്‍ജന്‍സി അലര്‍ട്ട് സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് സ്മാർട്ഫോണിലൂടെ ലഭിക്കുന്നതാണ് പുതിയ സംവിധാനം.

 

മുന്നറിയിപ്പ് സന്ദേശം അറബിയിലും ഇംഗ്ലീഷിലും ദൃശ്യമാകുമെന്നും, ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഫോണുകളിൽ വൈബ്രേഷനും റിംഗ്‌ടോണും ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, 2023 നവംബർ 2ന് പബ്ലിക് വാണിംഗ് സിസ്റ്റത്തിന്റെ ട്രയൽ റൺ നടത്തിയിരുന്നു. കനത്ത മഴയിൽ അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. കൂടാതെ, 2023 നവംബർ 8 വരെ നടക്കുന്ന വതൻ വ്യായാമത്തെക്കുറിച്ചും ഇന്നലെ (നവംബർ 7) പൊതുജനങ്ങളുടെ ഫോണുകളിലേക്ക് സന്ദേശം വന്നിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News