Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈദുൽ ഫിത്വർ: ഖത്തറിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു 

April 03, 2024

news_malayalam_event_updates_in_qatar

April 03, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ഈദുൽ ഫിത്വർ ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.

1) അൽ സിക്ക ഈദ് ഫെസ്റ്റിവൽ

സ്ഥലം: സിക്കത്ത് വാദി മുഷരിബ് 
തീയതി: ഈദ് മുതൽ ഏപ്രിൽ 28 വരെ
സമയം: വൈകിട്ട് 5 മണി മുതൽ രാത്രി 11 മണി വരെ

നാടക പ്രകടനങ്ങൾ, സംവേദനാത്മക ഗെയിമുകൾ, വൈവിധ്യമാർന്ന മത്സരങ്ങൾ, വിലയേറിയ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ എന്നിവ സന്ദർശകർക്ക് ആസ്വദിക്കാം. 

2) സഹത് അൽ നഖീൽ - ഈദ് മത്സരം

സ്ഥലം: സിക്കത്ത് വാദി മുഷരിബ് 
തീയതി: ഈദ് മുതൽ ഏപ്രിൽ 28 വരെ
സമയം: രാത്രി 7:30 മുതൽ 8:30 വരെ

വിജയികൾക്ക് മുഷരിബ് ഡൗൺടൗൺ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഈദ് വൗച്ചറുകൾ നേടാം. 

3) സി.ടി.സി ഫെസ്റ്റിവൽ - (കാപ്പി, ചായ, ചോക്ലേറ്റ് ഉത്സവം)

സ്ഥലം: ഓൾഡ് ദോഹ പോർട്ട് 
തീയതി: ഏപ്രിൽ 11 മുതൽ ഏപ്രിൽ 20 വരെ
സമയം: വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെ

4) ലുസൈൽ ബൊളിവാർഡ് 

ലുസൈൽ ബൊളിവാർഡിൽ നിരവധി പ്രദർശനങ്ങളും, പരേഡുകളും, ആഘോഷങ്ങളും സംഘടിപ്പിക്കും.

5) ലെഗോ ഷോ 

ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്ററിൽ (ക്യുഎൻസിസി) ഏപ്രിൽ 10 മുതൽ 25 വരെയാണ് പരിപാടി. ലെഗോ ബ്ലോക്കുകൾ ഉപയോഗിച്ച് ആകർഷകമായ മോഡലുകളും ദൃശ്യങ്ങളും അവതരിപ്പിക്കുന്ന പ്രീമിയർ ഷോയാണ് ലെഗോ ഷോ. നിഞ്ചഗോ (NINJAGO), സിറ്റി, ഡ്യൂപ്‌ളോ (DUPLO), തുടങ്ങിയ തീമുകൾ പ്രദർശിപ്പിക്കും.

എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെ പ്രദർശനം തുറന്നിരിക്കും. ഇവൻ്റിനുള്ള എൻട്രി ടിക്കറ്റിന് 125 ഖത്തർ റിയാലാണ് ആണ് വില. 5 പേർക്കുള്ള ഫാമിലി പാസിന് 500 റിയാൽ വില വരും. വിഐപി ആക്‌സസ് ടിക്കറ്റിന് 350 റിയാലാണ് ഈടാക്കുന്നത്. എല്ലാ ടിക്കറ്റുകളും ലെഗോ ഷോകളുടെ വെബ്സൈറ്റിൽ (https://www.legoshows.com/qatar) വാങ്ങാം. പ്രദർശനത്തിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകർക്കും പങ്കെടുക്കാം.

6) ലയൺ കിംഗ് ലൈവ് ഇൻ കൺസേർട്ട്

സ്ഥലം: ഖത്തർ നാഷണൽ കൺവെൻഷൻ സെൻ്റർ (ക്യുഎൻസിസി) - അൽ മയാസ്സ തിയേറ്റർ
തീയതി: ഏപ്രിൽ 12, 2024
സമയം: വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെ

ഡിസ്നിയുടെ കാലാതീതമായ ക്ലാസിക് സിനിമയായ ദി ലയൺ കിംഗിൻ്റെ ആകർഷകമായ തത്സമയ സംഗീത പരിപാടി സന്ദർശകർക്ക് ആസ്വദിക്കാം.

ടിക്കറ്റ് ലിങ്ക്: https://tickets.virginmegastore.me/qa/theater/23177/films-in-concert-ndash-the-lion-king-live-in-concert-arabic- 

7) ഖത്തർ നാഷണൽ മ്യൂസിയം 

ഖത്തർ നാഷണൽ മ്യൂസിയത്തിനുള്ളിലൂടെയുള്ള പര്യടനത്തിലൂടെ ഖത്തറിലെ ഈദുൽ ഫിത്വർ പാരമ്പര്യങ്ങൾ പര്യവേക്ഷണം ചെയ്യാം 

8) പി.ജെ മാസ്ക് ഷോ 

സ്ഥലം: ദോഹ ഫെസ്റ്റിവൽ സിറ്റി
തീയതി: ഏപ്രിൽ 10 മുതൽ ഏപ്രിൽ 20 വരെ

ഇൻ്ററാക്റ്റീവ് സ്റ്റേജ് ഷോ, സൂപ്പർപവർ അക്കാദമി പ്രവർത്തനങ്ങൾ എന്നിവ ആസ്വദിക്കാം. പിജെ മാസ്‌ക് കഥാപാത്രങ്ങളെ നേരിൽ കാണാനും അവസരമുണ്ട്. 

9) ഫയർവർക്സ് 

രാജ്യത്തുടനീളമുള്ള മൂന്ന് ഐക്കൺ ലൊക്കേഷനുകളിൽ ഫയർവർക്സ് ഉണ്ടാകും.

 – സൂഖ് വാഖിഫ്: സൂഖ് വാഖിഫ് പാർക്ക്.
 – കത്താറ: കത്തറ കൾച്ചറൽ വില്ലേജ്
 – അൽ വക്ര ഓൾഡ് സൂക്ക്: വാട്ടർ ഫ്രണ്ട്

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News