Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഈദുൽ ഫിത്വർ: ഖത്തറിലെ മുഷരിബിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു 

April 08, 2024

news_malayalam_event_updates_in_qatar

April 08, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മുഷരിബിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. ഈദിൻ്റെ ആദ്യ ദിവസം മുതൽ തുടർച്ചയായി ആറ് ദിവസത്തേക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9 മണി വരെയാണ് പരിപാടി.

ഫെയ്‌സ് പെയിൻ്റിംഗ്, ബലൂൺ ട്വിസ്റ്റിംഗ്, ആർട്‌സ് ആൻ്റ് ക്രാഫ്റ്റ്‌സ്, കാർണിവൽ ഗെയിമുകൾ, LED ലൈറ്റ് ഇഫക്ട്, ഫോട്ടോഗ്രാഫി പ്രദർശനം, ബബിൾ ഷോ, അക്രോബാറ്റിക് ഷോ, എൽഇഡി ഷോ, തുടങ്ങിയവയും ഉണ്ടായിരിക്കും. ഊദ്, ഡാർബൂക്ക, വയലിൻ, സാക്‌സോഫോൺ, ഗിറ്റാർ എന്നിവ വായിക്കുന്ന പ്രഗത്ഭരായ സംഗീതജ്ഞരുടെ തത്സമയ സംഗീത പ്രകടനങ്ങളും സന്ദർശകർക്ക് ആസ്വദിക്കാം. കൂടാതെ, തത്സമയ പെയിൻ്റിംഗ് ക്ലാസുകൾ, കാരിക്കേച്ചർ ഡ്രോയിംഗ്, പൂന്തോട്ട പരിപാലനം/നടീൽ സെഷനുകൾ തുടങ്ങിയ ശിൽപശാലകളും സംഘടിപ്പിക്കും. 

സന്ദർശകർക്ക് മുഷരിബിലെ ഈദ് ബസാർ ആവേശകരമായ ഷോപ്പിംഗ് അനുഭവം നൽകും. ഫുഡ് ആൻഡ് ബീവറേജ്‌സ്, റീട്ടെയ്ൽ, ആക്‌സസറികൾ എന്നിവയും ബസാറിലുണ്ടാകും. ഏപ്രിൽ 10 മുതൽ ഏപ്രിൽ 12 വരെ ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി 9 മണി വരെ ബസാർ തുറന്നിരിക്കും. പാഡൽ ആരാധകർക്ക് പാഡൽ കോർട്ടിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 11.30 വരെ പാഡൽ സെഷനുകളിൽ പങ്കെടുക്കാം.  

അതേസമയം, മുഷരിബിലെ ഈദ് പ്രയർ ഗ്രൗണ്ടിൽ (ഈദ് മുസാല) പുലർച്ചെ 5.30നാണ് ഈദ് നമസ്ക്കാരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News