Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ദുഖാൻ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് ലക്ഷങ്ങൾ നേടാൻ അവസരം,രണ്ടാമത് നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു

September 03, 2023

Qatar_News_Malayalam

September 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദുഖാൻ ബാങ്കിലെ ക്രെഡിറ്റ് കാർഡ് സ്‌പെൻന്റിങ്ങ് കാമ്പെയ്‌നിന്റെ ഭാഗമായ ഡി.അവാർഡ് പോയിന്റ്സിന്റെ രണ്ടാം നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.

വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ക്വാളിറ്റേറ്റീവ് ലൈസൻസ് ആൻഡ് മാർക്കറ്റ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിനിധിയുടെ മേൽനോട്ടത്തിൽ ബാങ്കിന്റെ പ്രധാന ശാഖയിലാണ് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ബേദർ യൂസഫ് കഫൂദ്, മർലോൺ ലഫോർട്ടേസ, ഹുസാം മുഹമ്മദ് ഖലീൽ, ഷെയ്ഖ അൽനൂദ് അബ്ദുൽറഹ്മാൻ അൽ താനി, സൽവ ഇസ്മായിൽ അൽ അമാദി എന്നിവർക്കാണ് 100,000 റിയാൽ  വീതം  ഡി.അവാർഡുകൾ ലഭിച്ചത്.

2023 ജൂൺ 25 മുതൽ സെപ്തംബർ 25 വരെ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് 1,000,000 ഡി.അവാർഡുകൾ വരെ നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള 900-ലധികം എയർലൈനുകളിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും, 400,000-ലധികം ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്നതിനും, കാറുകൾ വാടകയ്‌ക്കെടുക്കാനും, പ്രമുഖ വ്യാപാരികളിൽ നിന്ന് ഇ-വൗച്ചറുകൾ ശേഖരിക്കാനും, ഉപഭോക്താക്കൾക്ക് അവരുടെ ഡി.അവാർഡുകൾ റിഡീം ചെയ്യാവുന്നതാണ്. കൂടാതെ, ഈ ഡി അവാർഡ് പോയിന്റുകൾ ഖത്തർ എയർവേയ്‌സ് പ്രിവിലേജ് ക്ലബ്ബിലേക്ക്  മാറ്റാനും അവസരമുണ്ട്.

ദുഖാൻ ബാങ്ക് ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് കൂടുതലറിയാൻ, ഉപഭോക്താക്കൾക്ക് ദുഖാൻ ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 800 8555 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, 44100888 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News